ജി.എസ്.ടി വരുമാനം: കേരളത്തിൽ 26% വർദ്ധന

Friday 02 September 2022 12:11 AM IST

ന്യൂഡൽഹി: കഴിഞ്ഞ വർഷം ആഗസ്റ്റ് മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇക്കൊല്ലം ഇതേ മാസത്തിൽ കേരളത്തിന്റെ ജി.എസ്.ടി വരുമാനത്തിൽ 26 ശതമാനത്തിന്റെ വർദ്ധന. 2021 ആഗസ്റ്റിൽ 1,612 കോടിയായിരുന്നു വരുമാനം. കഴിഞ്ഞ മാസം 2,036 കോടി.

ആഗസ്റ്റിൽ കേന്ദ്ര, സംസ്ഥാനങ്ങളുടെ ആകെ ജി.എസ്.ടി വരുമാനം 1,43,612 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,12,020 കോടി. ഇക്കുറി 28 ശതമാനത്തിന്റെ വർദ്ധന. മൊത്തം ജി.എസ്.ടി വരുമാനത്തിൽ 24,710 കോടി കേന്ദ്ര ജി.എസ്.ടിയും 30,951 കോടി സംസ്ഥാന ജി.എസ്.ടിയുമാണ്. 77,782 കോടി സംയോജിത ജി.എസ്.ടി. 10,168 കോടി സെസ് ഇനത്തിലേതും.

ആഗസ്റ്റിൽ ചരക്ക് ഇറക്കുമതി വരുമാനം 57 ശതമാനം കൂടി. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനത്തിൽ 19 ശതമാനം വർദ്ധന. കഴിഞ്ഞ ആറു മാസമായി, പ്രതിമാസ ജി.എസ്.ടി വഴി 1.4 ലക്ഷം കോടി രൂപയിലധികം വരുമാനം ലഭിക്കുന്നുണ്ട്. ജൂലായിൽ 7.6 കോടി ഇ-വേ ബില്ലുകൾ ജനറേറ്റ് ചെയ്തു. ജൂണിൽ ഇത് 7.4 കോടിയായിരുന്നു.

Advertisement
Advertisement