സാരിയിൽ അൻസിബ ക്യൂട്ട്

Friday 02 September 2022 12:17 AM IST

കറുപ്പ് സാരിയിൽ ക്യൂട്ട് ലുക്കിൽ അൻസിബ ഹസൻ. സാരിയിലും മോഡേൺ വേഷത്തിലും ഒരേപോലെ തിളങ്ങുന്ന താരമാണ് അൻസിബ . അതിനാൽ പുതിയ സാരി ചിത്രങ്ങൾ ശ്രദ്ധേയമാവുന്നു.

സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രഫർ സുമേഷ് ശിവ പകർത്തിയതാണ് ചിത്രങ്ങൾ. സ്വപ്ന മന്ത്ര ആണ് കോസ്റ്റ്യും. ശ്രീഗേഷ് വാസൻ ആണ് മേക്കപ്പ്. ദൃശ്യം സിനിമയിൽ മോഹൻലാലിന്റെയും മീനയുടെയും മകളായി അഭിനയിച്ചു ശ്രദ്ധേയയായ താരമാണ് അൻസിബ.ഷീ ടാക്സി, വിശ്വാസം അതല്ലേ എല്ലാം, ഉത്തര ചെമ്മീൻ, പരീത് പണ്ടാരി, സീബ്ര വരകൾ ,ദൃശ്യം 2 എന്നിവയാണ് മറ്റുചിത്രങ്ങൾ. സി.ബി.ഐ 5 ദ ബ്രയ്നിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. എ ലൈവ് സ്റ്റോറി എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

Advertisement
Advertisement