കൈകൂപ്പി യാത്ര പറഞ്ഞ് മുഖ്യമന്ത്രി,​ കൈ ചേർത്ത് പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ചിത്രങ്ങൾ

Friday 02 September 2022 8:22 PM IST

കൊച്ചി : ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമ്മിച്ച ആദ്യവിമാന വാഹിനിയായ ഐ.എൻ.എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ നിന്ന് മടങ്ങി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,​ മുഖ്യമന്ത്രി പിണറായി വിജയൻ,​ ഡി.ജി.പി അനിൽകാന്ത് എന്നിവർ കൊച്ചി വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ യാത്ര അയക്കാൻ എത്തിയിരുന്നു. വിമാനത്താവളത്തിൽ വച്ച് കൈകൂപ്പി യാത്ര പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകൾ പ്രധാനമന്ത്രി ചേർത്തു പിടിച്ചു. ഈ ചിത്രങ്ങൾ പെട്ടെന്ന് തന്നെ ശ്രദ്ധ പിടിച്ചു പറ്റി.

വ്യാഴാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. കൊച്ചി മെട്രോ ദീർഘിപ്പിക്കലിന്റെയും കേരളത്തിലെ റെയിൽവേ വികസനപദ്ധതികളുടെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചിരുന്നു. ബി.ജെ.പിയുടെ പൊതുസമ്മേളനത്തിലും മോദി പങ്കെടുത്തു. തുടർന്ന് കാലടിയിലെ ആദിശങ്കര ജന്മഭൂമി ക്ഷേത്രവും അദ്ദേഹം സന്ദർശിച്ചു.