എം.വി.ജയരാജന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകം:യു.ഡി.എഫ്.

Friday 02 September 2022 9:40 PM IST

മട്ടന്നൂർ: മട്ടന്നൂർ മുസ്ലീം ജുമാ മസ്ജിദുമായി ബന്ധപ്പെട്ട് സി.പി.എം.ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ യു.ഡി.എഫിനെതിരെ നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാ ജനകമാണെന്ന് യു.ഡി.എഫ്. നേതാക്കൾ മട്ടന്നൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. മട്ടന്നൂരിലെ ഇസ്ളാം വിശ്വാസികൾ കാലങ്ങളായി പടുത്തുയർത്തിയ ജുമാ മസ്ജിദിനെ തകർക്കാനും വർഗീയ ശക്തികൾക്കു വേണ്ടി കുഴലൂത്തു നടത്താനുമാണ് എം.വി.ജയരാജൻ ശ്രമിക്കുന്നത്. ട്രിബ്യൂണൽ കോടതി 2017 ൽ കഴമ്പില്ലെന്ന് കണ്ട് തള്ളിയ പരാതിയാണ് സി.പി.എം.ഉയർത്തി മുന്നോട്ട് കൊണ്ടു പോകുന്നത് എന്നത് ലജ്ജാകരമാണ്. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ സി.പി.എം. വർഗീയ ശക്തികളുമായി ഉണ്ടാക്കിയ ചില നീക്കുപോക്കുകളിലാണ് സി.പി.എം. ഭരണം നിലനിർത്തിയത്. ഇതിനുള്ള പ്രത്യുപകാരമാണ് പള്ളിക്കമ്മറ്റിക്കെതിരെ ഇപ്പൊഴുള്ള കേസും പ്രചരണവുമെന്നും നേതാക്കൾ പറഞ്ഞുക്ഷേത്രവും പള്ളികളും വിശ്വാസികളുടേതാണെന്നും അതിനെ രാഷ്ട്രീയ പകപോക്കലിന് ദുരുപയോഗിക്കുന്നത് പ്രതിഷേധാർഹമാണെന്നുംചന്ദ്രൻ തില്ലങ്കേരി ,അൻസാരി തില്ലങ്കേരി, ഇ.പി.ഷംസുദ്ദീൻ, സുരേഷ് മാവില, എം.കെ.കുഞ്ഞിക്കണ്ണൻ, റഫീഖ് ബാവോട്ട്പാറ, എ.കെ.രാജേഷ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

Advertisement
Advertisement