ലഹരിക്കെതിരെ ഡി.വൈ. എഫ്. ഐ ജനകീയ സദസ്

Friday 02 September 2022 9:42 PM IST
ലഹരിക്കെതിരെ ഡി.വൈ. എഫ്. ഐ കണ്ണൂരിൽ നടത്തിയ ജനകീയ സദസ് സംസ്ഥാനസെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ:ലഹരിക്കെതിരെ ജനകീയ കവചമെന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ സദസ് നടത്തി. കണ്ണൂർ ശിക്ഷക് സദനിൽ നടന്ന പരിപാടി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു. ലഹരിമാഫിയക്കെതിരെ ഡി.വൈ. എഫ്. ഐ നടത്തുന്ന പോരാട്ടത്തിന് എല്ലാവിഭാഗമാളുകളുടെയും സഹായം തേടുമെന്ന് വി.കെ സനോജ് പറഞ്ഞു.
ലഹരിമാഫിയ വിദ്യാർത്ഥികളിലും യുവജനങ്ങളിലുംപിടിമുറുക്കിയിരിക്കുന്ന അവസ്ഥ അത്യന്തം ഭീകരമാണ്. ഇതിനെതിരെ ജനകീയ പിൻതുണയോടെ അതിശക്തമായ ചെറുത്തുനിൽപ്പ് ഡി.വൈ. എഫ്. ഐ നടത്തുമെന്ന് വി.കെ.സനോജ് പറഞ്ഞു. കണ്ണൂർ റബ്‌കോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.ഡി.വൈ. എഫ്. ഐജില്ലാ പ്രസി.മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. ചലച്ചിത്ര നടൻ സന്തോഷ് കീഴാറ്റൂർ, മോൺസിഞ്ഞോർ ഡോ.ക്ലാരൻസ് പാലിയത്ത്, അബ്ദുൾറഷീദ് സഖാഫി മെരുവമ്പായി, എം.ഷാജർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement