ഇത്തവണ ഓണത്തിന് അടുക്കള ബഡ്ജറ്റ് താളം തെറ്റും

Saturday 03 September 2022 3:50 AM IST

കിളിമാനൂർ: ഇത്തവണ മലയാളികൾക്ക് വിലക്കയറ്റത്തിന്റെ ഓണം. നിത്യോപയോഗ സാധനങ്ങൾക്കും പച്ചക്കറിക്കും ഗ്യാസിനും എന്നു വേണ്ട സകല സാധനങ്ങൾക്കും വില വർദ്ധനയാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരവ് കുറഞ്ഞതോടെ അരി, പച്ചക്കറി വിപണിയിൽ വില കുതിച്ചുകയറുന്നു.

അരി വില 45ൽ നിന്ന് 50 ആയി. മീഡിയം വെള്ള അരിക്ക് 43 രൂപയുണ്ട്. മുളകുവില കിലോയ്ക്ക് 100 രൂപ കൂടി. ഉഴുന്നിന് 15 രൂപയും. പച്ചക്കറി ഇനത്തിൽ കാരറ്റാണ് വിലകൂടിയ താരം. കാലാവസ്ഥ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞതാണ് കാരറ്റിന് വില ഉയരാൻ കാരണം. തക്കാളി, മുരിങ്ങയ്ക്ക, കിഴങ്ങ്, ഇഞ്ചി, പച്ചക്കായ, കാബേജ്, വെളുത്തുള്ളി, ബീൻസ്, വള്ളിപ്പയർ, വഴുതന, വെള്ളരി, വെണ്ട, പച്ചമുളക് എന്നിവയ്ക്ക് കഴിഞ്ഞ ആഴ്ചയെക്കാൾ കിലോഗ്രാമിന് 10 മുതൽ 70 രൂപ വരെയാണ് വർദ്ധിച്ചത്.

പച്ചക്കറിക്കും വില

ഒരാഴ്ചമുമ്പ് വരെ തക്കാളിക്ക് 15 ആയിരുന്നത് 20 രൂപയായി. സവാളയ്ക്ക് 25, കിഴങ്ങ് 20 രൂപയിൽ നിന്ന് 35രൂപയായി. സർക്കാർ സംരംഭമായ ഹോർട്ടികോർപ്പിലും പൊതുവിപണിയെക്കാൾ നേരിയ വിലക്കുറവേയുള്ളൂ. പച്ചക്കറികൾ ശീതീകരിച്ചു സൂക്ഷിക്കുന്ന മൊത്തവ്യാപാരികൾ മന:പൂർവം വില വർദ്ധിപ്പിക്കുകയാണെന്നും ആരോപണമുണ്ട്.

പച്ചക്കറി വില (കിലോയ്ക്ക്) ............നിലവിൽ............... കഴിഞ്ഞ മാസം

ചുവന്നുളളി:............. 35 ...........(30)

സവാള ചെറുത്: ......25 ............(20)

ഇഞ്ചി:........................ 60............ (50)

കോവയ്ക്ക:................... 50........... (40)

പച്ചക്കായ: .........50 .........40)

വെളുത്തുള്ളി:.......... 50.......... (40)

ബീൻസ്:..... 50 ..............(40)

വള്ളിപ്പയർ: .......40.............. (35)

കാരറ്റ്: ..........105 ..........(40)

വെണ്ടയ്ക്ക: ............40 (20)

പാവയ്ക്ക:................... 60 (50)

മത്തങ്ങ:.................. 40 (25)

പടവലം: ...........40 (30)

മുരിങ്ങയ്ക്ക:.............. 40 (30)

വെള്ളരി: ......50 (25)

പച്ചമുളക്: ............60 (45)

നിത്യോപയോഗ സാധന വില അരി ജയ: 50 (46.50)

അരി ക്രാന്തി (ഉണ്ടഅരി): 39 (34)

വൻപയർ: 83 (73)

ഉഴുന്ന്: 122 (108)

പരിപ്പ്: 120 (103)

മുളക് ഗുണ്ടൂർ: 320 (240)

ചരടൻ മുളക്: 430 (330)

പഞ്ചസാര: 40 (36)

ശർക്കര: 55 (45).

ഉപ്പേരികൾക്കും വില വർദ്ധന:

വിപണിയിലെ വിലക്കയറ്റത്തിനു പിന്നാലെ, പാചകവാതക വില വർദ്ധനവും സാധാരണക്കാരന്റെ അടുക്കള ബഡ്ജറ്റിനെ ബാധിച്ചിരിക്കുകയാണ്. 14.2കിലോ സിലിണ്ടറിന് 1060രൂപയാണ് ഇപ്പോഴത്തെ വില. വീടുകളിൽ പാചകവാതകം എത്തിക്കുന്നതിനുള്ള സർവീസ് ചാർജ് വേറെയും. ചിലയിടങ്ങളിൽ 50 മുതൽ 150 രൂപ വരെ സർവീസ് ചാർജായി വാങ്ങാറുണ്ട്.

** വിറക് അടുപ്പിലേക്ക് മടക്കം:

പാചകവാതക വില ആയിരം കടന്നതോടെ പല വീട്ടമ്മമാരും പഴയ പോലെ വിറകടുപ്പിലേക്ക് മടങ്ങിയിട്ടുണ്ട്.100കിലോ വിറകിന് 900രൂപയാണ് ഇപ്പോൾ വില. എന്നാൽ, ആവശ്യത്തിന് വിറക് കിട്ടാത്തതും പ്രതിസന്ധിയാണ്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ, പുകയില്ലാത്ത അടുപ്പിന്റെയും മൺഅടുപ്പുകളുടെയും വിറക്, അറക്കപ്പൊടി എന്നിവയുടെയും കച്ചവടം വർദ്ധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

Advertisement
Advertisement