കസവ് കര ചാലിച്ച് പൊന്നോണ വിപണി.

Sunday 04 September 2022 12:47 AM IST

കോട്ടയം . ഓണം കളറാക്കാൻ കസവ് വിപണി സജീവമായി. മറ്റ് വസ്ത്രങ്ങളേക്കാൾ കസവ് വസ്ത്രങ്ങൾക്കാണ് ഈ ഓണക്കാലത്തും ഡിമാൻഡും. മോഡേൺ വസ്ത്ര രീതികൾ ഇഷ്ടപ്പെടുന്നവരും ഓണനാളിൽ കസവുടുത്ത് മുല്ലപ്പൂ ചൂടി പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങൾ അണിഞ്ഞ് തനി മലയാളി മങ്കയാവാൻ ഇഷ്ടപ്പെടുന്നവരാണ്. കസവ് സാരി മാത്രമല്ല, കസവ് മുണ്ടും കുട്ടികൾക്കുള്ള വസ്ത്രങ്ങളും വ്യാപാരസ്ഥാപനങ്ങളിൽ നിരനിരയായി അടുക്കിവച്ചിരിക്കുന്നത് പ്രധാന കാഴ്ചയാണ്. കേരള സാരിയും സെറ്റും മുണ്ടുംവേണ്ടാത്തവർക്ക് ഓണം മൂഡുള്ള ന്യൂമോഡൽ സ്‌കേട്ടും ടോപ്പ്, ധാവണി, ഓഫ് വൈറ്റ് നിറത്തിൽ സ്വർണനിറമുള്ള സീക്വൻസ് വർക്കും എംബ്രോയ്ഡറിയുമുള്ള സൽവാർ, ലെഹംഗകൾ എന്നിവയും ലഭ്യമാണ്.

കോപ്പർ കളർ സാരിയിൽ മോഡാൽ സിൽക്ക് പ്രിന്റ് ബ്ലൗസും ചേർന്നതാണ് പുതിയ ട്രെൻഡ്. ഹാൻഡ് വർക്ക് ചെയ്ത സാരി, പെയ്ന്റ്ഡ് സാരി, സെറ്റും മുണ്ടും, കസവ് സാരി എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്. കോളേജ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ കൂടുതൽ കോപ്പർ സാരികളാണ് വാങ്ങുന്നത്. ഇവയുടെ വില 850, 895, 1300 എന്നിങ്ങനെയാണ്. സെറ്റ് സാരി വർക്കുകളുള്ളതിനാണ് ഡിമാൻഡ്. സെറ്റ് സാരി 390 മുതലും സെറ്റും മുണ്ടും 400 മുതലും വില ആരംഭിക്കും. സ്‌കേട്ട് ടോപ്പ് 1450 രൂപ മുതൽ വില ആരംഭിക്കും. മുണ്ടുകൾക്ക് 500 രൂപ മുതലാണ് വില. തല്ലുമാല മോഡൽ ഷർട്ടുകളാണ് യൂത്തിന്റെ ന്യൂട്രെൻഡ്.

കുട്ടികൾക്ക് സെറ്റ് ഫ്രോക്ക്.

ഓവർ കോട്ടോടുകൂടിയ സെറ്റ് ഫ്രോക്കാണ് കുട്ടികളുടെ വസ്ത്രത്തിലെ ന്യൂ ട്രെൻഡ്. ഖാദി കളർ ഓവർ കോട്ടും ഹാൻഡ് ലൂം മോഡൽ വസ്ത്രങ്ങളാണ് കൂടുതൽ. 365 രൂപ മുതൽ 900 രൂപ വരെയാണ് വില. വ്യത്യസ്ത ഡിസൈനിലുള്ള സ്‌കേട്ടും ടോപ്പും ഉടുപ്പുകളും ലഭ്യമാണ്. പട്ടുപാവാട 425 രൂപ മുതൽ ലഭ്യമാണ്. കുട്ടികളുടെ മുണ്ടും ഷർട്ടിനും 650 രൂപയാണ് വില.

Advertisement
Advertisement