ചിങ്ങനിലാവ് 2022 ആറ് മുതൽ 10 വരെ.

Sunday 04 September 2022 1:03 AM IST

കോട്ടയം . ജില്ലാ ഭരണകൂടവും, ടൂറിസം പ്രൊമോഷൻ കൗൺസിലും, കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ചിങ്ങനിലാവ് 2022 ആറുമുതൽ പത്തുവരെ നടക്കും. ആറിന് വൈകിട്ട് 5 ന് തിരുനക്കര മൈതാനത്ത് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അദ്ധ്യക്ഷനായിരിക്കും. ഓണാഘോഷപരിപാടികളുടെ ഭാഗമായി പഞ്ചവാദ്യം, മഹാബലി മത്സരം, ഓട്ടൻതുള്ളൽ, ഗാനമേള, നാടൻപാട്ട്, നാടകം എന്നിവയുണ്ടാകും. ഉദ്ഘാടനസമ്മേളനത്തിന് ശേഷം ഉത്തരവാദിത്ത ടൂറിസം മിഷൻ അവതരിപ്പിക്കുന്ന തിരുവാതിരകളി. ആറിന് ഫ്ലവേഴ്‌സ് ചാനൽ ടോപ്പ് സിംഗർ ജേതാവ് സീതാലക്ഷ്മി നയിക്കുന്ന ഗാനമേള, ഏഴിന് മഹാബലി മത്സരം. ഏഴിന് വൈകിട്ട് നാലുമുതൽ ജില്ലയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികൾ. അഞ്ചിന് മഴവിൽ മെലഡീസ് കോട്ടയത്തിന്റെ ഗാനമേള. ഏഴിന് വൈക്കം മാളവികയുടെ നാടകം 'മഞ്ഞു പെയ്യുന്ന മനസ്'. എട്ടിന് വൈകിട്ട് നാല് മുതൽ ജില്ലയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികൾ. അഞ്ചിന് കോട്ടയം നവയുഗ് ചിൽഡ്രൻസ് തിയേറ്റർ അവതരിപ്പിക്കുന്ന നാടകം 'അവനവൻ കടമ്പ'. 6 30 മുതൽ പിന്നണി ഗായിക ദുർഗാ വിശ്വനാഥ് അവതരിപ്പിക്കുന്ന ഗാനമേള. ഒൻപതിന് എക്‌സൈസ് വകുപ്പിന്റെ മ്യൂസിക് ഫ്യൂഷനും ഗാനമേളയും. ആറിന് പാലാ കെ ആർ മണിയുടെ ഓട്ടൻതുള്ളൽ. ഏഴിന് 'ടീം ടെൻ ഓ ക്ലോക്ക്' കോട്ടയം അവതരിപ്പിക്കുന്ന നാടൻ പാട്ട്. 10 ന് വൈകിട്ട് അഞ്ച് മുതൽ പൊലീസ് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ.