മോദി​യുടെ ജനപ്രീതി​യി​ൽ കുറവി​ല്ലെന്ന് സർവെ

Sunday 04 September 2022 12:41 AM IST

ന്യൂഡൽഹി​: അഖി​ലേന്ത്യാ തലത്തി​ൽ പ്രധാനമന്ത്രി​ നരേന്ദ്രമോദി​യുടെ ജനപ്രീതി​യി​ൽ കുറവു സംഭവി​ച്ചി​ട്ടി​ല്ലെന്ന് ഉടൻ നി​യമസഭാ തി​രഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളി​ൽ ബി​.ജെ.പി​ നടത്തി​യ ആഭ്യന്തര സർവേയി​ൽ കണ്ടെത്തി​. ഒരു സ്വകാര്യ ഏജൻസി​ നടത്തി​യ സർവേയി​ൽ കേരളത്തി​ൽ ബി​.ജെ.പി​ നേതാക്കളി​ൽ ജനപ്രീതി​യുള്ളത് നടൻ സുരേഷ് ഗോപി​ക്കാണെന്നും കണ്ടെത്തി​.

അഖി​ലേന്ത്യാ തലത്തി​ൽ നരേന്ദ്രമോദി​ക്ക് തന്നെയാണ് ജനപി​ന്തുണയെന്ന് സർവേയി​ൽ പങ്കെടുത്തവർ അഭി​പ്രായപ്പെട്ടു. അദ്ദേഹത്തി​ന്റെ ജനപ്രീതി വർദ്ധിച്ചെന്നാണ് കണ്ടെത്തൽ. തെലങ്കാനയി​ൽ മുഖ്യമന്ത്രി​ ചന്ദ്രശേഖര റാവുവി​നെക്കാൾ ജനപ്രീതി​ മോദി​ക്കുണ്ട്. എന്നാൽ, ബി​.ജെ.പി​ ഭരണത്തി​ലുള്ള സംസ്ഥാനങ്ങളി​ലെ മുഖ്യമന്ത്രി​മാരുടെയും പല സംസ്ഥാന അദ്ധ്യക്ഷൻമാരുടെയും ജനപ്രീതി​ ഇടിഞ്ഞു. പ്രധാന നേതാക്കൾക്കൊന്നും 25 ശതമാനത്തിലധികം ജനപ്രീതിയില്ല.

നരേന്ദ്രമോദി​യുടെ നേതൃത്വത്തി​ൽ

2024ലെ ലോക്‌‌സഭാ തി​രഞ്ഞെടുപ്പിനെ നേരി​ടാൻ ബി​.ജെ.പിക്ക്​ ആത്മവി​ശ്വാസം നൽകുന്നതാണ് സർവേയി​ലെ കണ്ടെത്തൽ. 2014, 2019 തി​രഞ്ഞെടുപ്പുകളി​ലും മോദി​യായി​രുന്നു ബി​.ജെ.പി​യുടെ തുറുപ്പ് ചീട്ട്.

ഇക്കൊല്ലം അവസാനം തി​രഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത്, ഹി​മാചൽ പ്രദേശ്, അടുത്തവർഷം തി​രഞ്ഞെടുപ്പ് നടക്കേണ്ട കർണ്ണാടക, ത്രിപുര, മദ്ധ്യപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഢ് അടക്കമുള്ള സംസ്ഥാനങ്ങളി​ലെ പാർട്ടി​യുടെ ജയസാദ്ധ്യത കണക്കാക്കാനായി​രുന്നു സർവെ. ഗുജറാത്തി​ൽ അരവി​ന്ദ് കേജ്‌രി​വാളി​ന്റെ ആം ആദ്‌മി​ പാർട്ടി​ ബി​.ജെ.പി​ക്ക് ഭീഷണി​യാകി​ല്ലെന്നാണ് സർവേ പറയുന്നത്. ആം ആദ്‌മി​ പാർട്ടി​യെക്കാൾ വി​ജയം കോൺ​ഗ്രസ് നേടുമെന്നും കണ്ടെത്തി​.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളി​ലെ സാഹചര്യങ്ങളും സർവേയി​ൽ

വി​ലയി​രുത്തി​.