സെക്രട്ടേറിയറ്റ് വളപ്പിലെ പച്ചക്കറി വിളവെടുത്തു
Sunday 04 September 2022 3:57 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് വളപ്പിൽ മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ചീഫ് സെക്രട്ടറി ഡോ. വി. പി.ജോയിക്ക് പച്ചക്കറികൾ കൈമാറി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. തക്കാളി, വഴുതന, വെണ്ടക്ക, ചീര, പച്ചമുളക് എന്നിവയാണ് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന പദ്ധതിയിലൂടെ കൃഷി ചെയ്തത്.ഓണത്തോടനുബന്ധിച്ച് ഹോർട്ടികോർപ്പ് സംഘടിപ്പിക്കുന്ന 2010 ഓണച്ചന്തകൾ ഇന്നുമുതൽ സംസ്ഥാനത്തെമ്പാടും പ്രവർത്തിച്ചു തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.
കൃഷി വകുപ്പ് സെക്രട്ടറി ബി. അശോക്, ഡയറക്ടർ ടി. വി സുഭാഷ് തുടങ്ങിയവർ സന്നിഹിതരായി. വിളവെടുപ്പിന് മുമ്പ് മന്ത്രി ജി. ആർ.അനിൽ പച്ചക്കറിത്തോട്ടം സന്ദർശിച്ചു.