കർണാടക മുഖ്യമന്ത്രി പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി
Sunday 04 September 2022 3:03 AM IST
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശ്രീപത്മാനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. തെലുങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ, ആൻഡമാൻ അഡ്മിറൽ ഡി.കെ.ജോഷി എന്നിവർ വൈകിട്ട് ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസർ ബി.സുരേഷ് കുമാർ, മാനേജർ ബി.ശ്രീകുമാർ എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു. ബസവരാജ് ബൊമ്മൈ, തമിഴിസൈ സൗന്ദർരാജൻ എന്നിവർക്ക് ചെറിയ ഓണവില്ലും പദ്മനാഭ സ്വാമിയുടെ ചിത്രവും സമ്മാനമായി നൽകി.