ലഹരിക്കെതിരെ അദ്ധ്യാപകർ മുന്നണിപ്പോരാളികളാകണം:മന്ത്രി ശിവൻകുട്ടി
Sunday 04 September 2022 3:05 AM IST
തിരുവനന്തപുരം: ലഹരിക്കെതിരായ കാമ്പെയ്നിൽ അദ്ധ്യാപകർ മുന്നണിപ്പോരാളികളാകണമെന്ന് മന്ത്രി വി. ശിവൻകുട്ടി . ലഹരിക്കെതിരായ സർക്കാരിന്റെ കാമ്പെയിനിന്റെ ഭാഗമായി അദ്ധ്യാപക സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനപ്രതിനിധികൾ, രക്ഷാകർത്താക്കൾ, എക്‌സൈസ് - പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സ്‌കൂൾ സംരക്ഷണ സമിതി സ്കൂളുകളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കണം. കളക്ടർ കൺവീനറായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും ഡിഡി ജോയിൻ കൺവീനറായുമുള്ള ജില്ലാ സമിതികൾ പ്രവർത്തനങ്ങൾ നിരീക്ഷിക്കും. പി.ടി.എ അംഗങ്ങൾക്കും അദ്ധ്യാപകർക്കും പരിശീലനം നൽകും. സ്‌കൂളുകളിൽ മെഡിക്കൽ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.