സ്പീക്കർ തിരഞ്ഞെടുപ്പ് 12നോ 13നോ

Sunday 04 September 2022 12:45 AM IST

തിരുവനന്തപുരം: എ.എൻ. ഷംസീറിനെ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കാൻ ഈ മാസം 12നോ 13നോ പ്രത്യേക നിയമസഭാസമ്മേളനം ചേരും. 12നാണ് ആദ്യം ആലോചിച്ചതെങ്കിലും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് അന്ന് അസൗകര്യമാണെന്ന് സൂചനയുണ്ട്. അദ്ദേഹത്തിന്റെ സൗകര്യം നോക്കിയാവും സഭ സമ്മേളിക്കുക. അതേസമയം, ഷംസീറിനെതിരെ സ്ഥാനാർത്ഥിയെ നിറുത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

പ്രതിപക്ഷനേതാവ് സംസാരിക്കുമ്പോൾ പോലും ഭരണകക്ഷിയിൽ നിന്ന് എപ്പോഴും ശല്യപ്പെടുത്തുന്ന അംഗമായാണ് ഷംസീറിനെ പ്രതിപക്ഷം കാണുന്നത്. സ്ഥിരം രാഷ്ട്രീയാക്രമണം നടത്തുന്ന അംഗമായതിനാൽ ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെടേണ്ട എന്ന വികാരമാണ് പ്രതിപക്ഷത്തിന്. പ്രതിപക്ഷം മത്സരിച്ചാൽ വോട്ടെടുപ്പ് വേണ്ടിവരും. ഭരണകക്ഷിക്ക് 99ഉം പ്രതിപക്ഷത്തിന് 41ഉം അംഗങ്ങളാണ് സഭയിൽ.

നിയമനിർമാണത്തിനായി ചേർന്ന സമ്മേളനം വ്യാഴാഴ്ച സമാപിച്ചെങ്കിലും ഈ സമ്മേളനം പ്രൊറോഗ് ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചിട്ടില്ല. അതിനാൽ കക്ഷിനേതാക്കൾക്കിടയിൽ ധാരണയുണ്ടാക്കി സമ്മേളനം ചേരാവുന്നതേയുള്ളൂ. അത് ഇപ്പോൾ സമാപിച്ച സമ്മേളനത്തിന്റെ ഗണത്തിലാണ് പെടുക. സമ്മേളനം അവസാനിച്ച ശേഷം അത് പിരിഞ്ഞതായി മന്ത്രിസഭായോഗം അംഗീകരിച്ച് ഗവർണറെ അറിയിക്കണം. അതാണ് പ്രൊറോഗ് ചെയ്യൽ. അതിൽ ഗവർണർ വിജ്ഞാപനം ഇറക്കുമ്പോഴാണ് ഔദ്യോഗികമായി സഭാസമ്മേളനം അവസാനിക്കുക. സ്പീക്കറുടെ മാറ്റം കൂടി മുന്നിൽ കണ്ടാണ് മന്ത്രിസഭ ചേർന്ന് സമ്മേളനം പ്രൊറോഗ് ചെയ്യാതിരുന്നത് എന്നാണറിയുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദൻ രാജിവച്ച ഒഴിവിലാണ് സ്പീക്കറായിരുന്ന എം.ബി. രാജേഷിനെ മന്ത്രിയാക്കാൻ തീരുമാനിച്ചത്.

 സ​ഭ​യി​ൽ​ ​എ​ല്ലാ​വ​രെ​യും​ ​ഉ​ൾ​ക്കൊ​ണ്ട്പ്ര​വ​ർ​ത്തി​ക്കും​:​ ​എ.​എ​ൻ.​ ​ഷം​സീർ

ത​ന്നെ​ക്കു​റി​ച്ച് ​ആ​ർ​ക്കും​ ​മു​ൻ​വി​ധി​ ​വേ​ണ്ടെ​ന്നും​ ​രാ​ഷ്ട്രീ​യ​ ​നി​ല​പാ​ടു​ണ്ടെ​ങ്കി​ലും​ ​ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​നി​ൽ​ക്കി​ല്ലെ​ന്നും​ ​നി​യു​ക്ത​ ​സ്പീ​ക്ക​ർ​ ​എ.​എ​ൻ.​ ​ഷം​സീ​ർ.​ ​നി​യ​മ​സ​ഭ​യി​ൽ​ ​ഭ​ര​ണ​പ്ര​തി​പ​ക്ഷ​ ​ഭേ​ദ​മ​ന്യേ​യു​ള്ള​ ​സ​മീ​പ​ന​മാ​യി​രി​ക്കും.​ ​എ​ല്ലാ​ ​പാ​ർ​ട്ടി​ക​ളു​ടെ​യും​ ​വി​കാ​രം​ ​ഉ​ൾ​ക്കൊ​ണ്ട് ​പ്ര​വ​ർ​ത്തി​ക്കും.​ ​മു​ഖ്യ​മ​ന്ത്രി​യി​ൽ​ ​നി​ന്നും​ ​മു​ൻ​ ​സ്പീ​ക്ക​ർ​മാ​രി​ൽ​ ​നി​ന്നും​ ​പ്ര​തി​പ​ക്ഷ​ത്തെ​യും​ ​ഭ​ര​ണ​പ​ക്ഷ​ത്തെ​യും​ ​സീ​നി​യ​ർ​ ​നേ​താ​ക്ക​ളി​ൽ​ ​നി​ന്നും​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ആ​രാ​യും.
ഭ​ര​ണ​പ​ക്ഷ​ ​അം​ഗ​മെ​ന്ന​ ​ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി​രു​ന്നു​ ​ഇ​തു​വ​രെ​ ​ത​നി​ക്കു​ണ്ടാ​യി​രു​ന്ന​ത്.​ ​നി​യ​മ​സ​ഭ​യി​ൽ​ ​സ​ർ​ക്കാ​രി​നെ​ ​പ്ര​തി​പ​ക്ഷം​ ​ക​ട​ന്നാ​ക്ര​മി​ക്കു​മ്പോ​ൾ​ ​ശ​ക്ത​മാ​യി​ ​പ്ര​തി​രോ​ധി​ച്ചി​ട്ടു​ണ്ട്.
എ​ല്ലാ​വ​രു​മാ​യും​ ​ന​ല്ല​ ​സൗ​ഹൃ​ദ​മാ​ണു​ള്ള​ത്.​ ​വ​ലി​യ​ ​ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ​പാ​ർ​ട്ടി​ ​ഏ​ൽ​പി​ച്ച​ത്.​ ​ഇ​തു​വ​രെ​യു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള​ ​അം​ഗീ​കാ​ര​മാ​ണി​ത്.​ ​സ​ഭ​യു​ടെ​ ​അ​ന്ത​സും​ ​അ​ഭി​മാ​ന​വും​ ​കാ​ക്കും.​ ​സ്പീ​ക്ക​റെ​ന്ന​ ​ചു​മ​ത​ല​ ​പ​ര​മാ​വ​ധി​ ​മി​ക​ച്ച​ ​നി​ല​യി​ൽ​ ​നി​ർ​വ​ഹി​ക്കാ​ൻ​ ​പ​രി​ശ്ര​മി​ക്കു​മെ​ന്നും​ ​ഷം​സീ​ർ​ ​പ​റ​ഞ്ഞു.