കെ.എസ്.ആർ.ടി.സി: നാളെ മുതൽ ശമ്പളം നൽകുമെന്ന് മന്ത്രി

Sunday 04 September 2022 12:48 AM IST

കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിൽ നാളെ മുതൽ ശമ്പളം വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഹൈക്കോടതി നിർദ്ദേശപ്രകാരം ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ കുടിശികയായ ശമ്പളത്തിന്റെ മൂന്നിലൊന്നാണ് വിതരണം ചെയ്യുന്നത്. ഇതിനായി 50 കോടി രൂപ കഴിഞ്ഞ ദിവസം സർക്കാർ കൈമാറിയിരുന്നു. ശമ്പള വിതരണം വേഗം പൂർത്തിയാക്കും. ജീവനക്കാർക്ക് കൂപ്പൺ അടിച്ചേൽപ്പിക്കില്ല. താത്പര്യമുള്ളവർ വാങ്ങിയാൽ മതി. കെ.എസ്.ആർ.ടി.സിയുടെ ഗതി നിർണയിക്കുന്ന ചർച്ചയാണ് നാളെ മുഖ്യമന്ത്രി വിളിച്ചു ചേർത്തിട്ടുള്ളത്. ഡ്യൂട്ടി പരിഷ്‌കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.

കൂ​പ്പ​ൺ​ ​ആ​വ​ശ്യ​മു​ള്ള​വ​ർ​ ​എ​ടു​ത്താ​ൽ​ ​മ​തി​:​ ആ​ന്റ​ണി​ ​രാ​ജു

കെ.​എ​സ്.​ആ​ർ.​ടി​സി​യി​ൽ​ ​ശ​മ്പ​ള​ത്തി​ന് ​പ​ക​രം​ ​ന​ൽ​കു​ന്ന​ 18,500​ ​രൂ​പ​യു​ടെ​ ​കൂ​പ്പ​ൺ​ ​ആ​വ​ശ്യ​മു​ള്ള​ ​ജീ​വ​ന​ക്കാ​ർ​ ​എ​ടു​ത്താ​ൽ​ ​മ​തി​യെ​ന്ന് ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു.​ ​കൂ​പ്പ​ൺ​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​തീ​രു​മാ​ന​മാ​ണ്,​ ​സ​ർ​ക്ക​‌ാ​ർ​ ​അ​ടി​ച്ചി​ച്ചേ​ൽ​പ്പി​ച്ച​ത​ല്ല.​ ​ഹോ​ർ​ട്ടി​കോ​ർ​പ്പ്,​ ​സ​പ്ലൈ​കോ​ ​ഹാ​ന്റ്ലൂം​ ​തു​ട​ങ്ങി​യ​ ​സ്ഥാ​പ​ന​ങ്ങി​ൽ​ ​നി​ന്ന് ​കൂ​പ്പ​ണു​പ​യോ​ഗി​ച്ച് ​ജീ​വ​ന​ക്കാ​ർ​ക്ക് ​സാ​ധ​ന​ങ്ങ​ൾ​ ​വാ​ങ്ങാം.

കൂ​പ്പ​ൺ​ ​വാ​ങ്ങാ​ത്ത​വ​ർ​ക്ക് ​ശ​മ്പ​ളം​ ​കൊ​ടു​ക്കു​ന്ന​ ​ഘ​ട്ട​ത്തി​ൽ​ ​കു​ടി​ശ്ശി​ക​ ​പ​ണ​മാ​യി​ ​ന​ൽ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​‌​ഞ്ഞു.​ ​ശ​മ്പ​ളം​ ​ന​ൽ​കു​ന്ന​തി​നാ​യി​ ​ധ​ന​കാ​ര്യ​ ​വ​കു​പ്പ് ​അ​നു​വ​ദി​ച്ച​ 50​ ​കോ​ടി​ ​ഇ​ന്ന് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​കൈ​മാ​റും.​ ​എ​ല്ലാ​ ​കാ​ല​ത്തും​ ​സ​‌​ർ​ക്കാ​രി​നെ​ ​ആ​ശ്ര​യി​ക്കാ​തി​രി​ക്കാ​നാ​ണ് ​ജീ​വ​ന​ക്കാ​ർ​ക്ക് ​മു​ന്നി​ൽ​ ​ചി​ല​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​വ​ച്ചി​രി​ക്കു​ന്ന​ത്.​ ​തി​ങ്ക​ളാ​ഴ്ച​ ​മു​ഖ്യ​മ​ന്ത്രി​യും​ ​ജീ​വ​ന​ക്കാ​രു​മാ​യി​ ​ന​ട​ക്കു​ന്ന​ ​കൂ​ടി​ക്കാ​ഴ്‌​ച​യ്‌​ക്കു​ശേ​ഷം​ ​സ​ർ​ക്കാ​‌​ർ​ ​എ​ടു​ക്കു​ന്ന​ ​തീ​രു​മാ​നം​ ​ന​ട​പ്പാ​ക്കാ​ൻ​ ​മാ​നേ​ജ്മെ​ന്റി​നും​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​ബാ​ദ്ധ്യ​ത​യു​ണ്ട്.​ ​സിം​ഗി​ൾ​ ​ഡ്യൂ​ട്ടി​ ​അ​ട​ക്ക​മു​ള്ള​ ​നി​‌​ർ​ദ്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ​ ​സു​ശീ​ൽ​ ​ഖ​ന്ന​ ​റി​പ്പോ​ർ​ട്ട് ​ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് ​സ​ർ​ക്കാ​‌​‌​ർ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും​ ​മ​ന്ത്രി​ ​പ​റ​‌​ഞ്ഞു.