ഓണാഘോഷ വേദികളിൽ പരിശീലനം സിദ്ധിച്ച 250 വോളന്റിയർമാർ

Sunday 04 September 2022 3:56 AM IST

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് എത്തുന്നവരെ സഹായിക്കാനായി ഇത്തവണ പരിശീലനം സിദ്ധിച്ച 250 വോളന്റിയർമാരുമുണ്ടാകും. ഇതാദ്യമായാണ് ഓണം വാരാഘോഷത്തിന് പരിശീലനം നേടിയ വോളന്റിയർമാരെ രംഗത്തിറക്കുന്നത്. ഇതിനായി എ.എ.റഹീം എം.പിയുടെ നേതൃത്വത്തിൽ പ്രത്യേകം സബ് കമ്മിറ്റി രൂപീകരിക്കുകയും ജില്ലയിലെ വിവിധ കോളേജുകളിലെ എൻ.എസ്.എസ്, എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് വിഭാഗങ്ങളിലെ 250 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഇവർക്കുള്ള പരിശീലനം തൈക്കാട് കിറ്റ്സ് ഇന്റർനാഷണൽ ട്രെയിനിംഗ് സെന്ററിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

പുതിയ തലമുറയെക്കൂടി ഓണാഘോഷത്തിന്റെ ഭാഗമാക്കിയതോടെ ഓണംവാരാഘോഷത്തിന് കൂടുതൽ ജനകീയ മുഖം കൈവന്നുവെന്ന് മന്ത്രി പറഞ്ഞു. വോളന്റിയർമാർക്കുള്ള ജെഴ്സി പ്രകാശനവും മന്ത്രി നിർവഹിച്ചു. വോളന്റിയർ സബ് കമ്മിറ്റി ചെയർമാൻ എ.എ.റഹീം എം.പി ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു.

Advertisement
Advertisement