പോക്സോ കേസുകളിൽ രണ്ടുപേർ അറസ്റ്റിൽ
Sunday 04 September 2022 12:08 AM IST
പൊൻകുന്നം : രണ്ടു പോക്സോ കേസുകളിലായി രണ്ടുപേർ പിടിയിൽ. ചിറക്കടവ് മാടപ്പള്ളി ഇടമല വീട്ടിൽ അഖിൽ സാബു (23), ചിറക്കടവ് പടിഭാഗം ചെറിയമറ്റം വീട്ടിൽ അരവിന്ദ് സി. ഡി (20) എന്നിവരെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. വർക്‌ഷോപ്പ് തൊഴിലാളിയായ അജിത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ അരവിന്ദ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഒ രാജേഷ്, എസ്.ഐ മാരായ റെജിലാൽ, അംശു പി.എസ്, സി.പി.ഒ മാരായ റിച്ചാർഡ് സേവ്യർ, പ്രിയ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.