ഒാണം കഴി​ഞ്ഞും മേജർ റി​ലീസുകൾ

Sunday 04 September 2022 6:00 AM IST

മമ്മൂട്ടിയുടെ റോഷാക്ക് 22ന് സുരേഷ് ഗോപിയുടെ മേ ഹും മൂസയും നിവിൻപോളിയുടെ സാറ്രർഡേ നൈറ്റും 30ന്

പൊന്നിയിൻ സെൽവനും 30ന്

നവരാത്രിക്ക് മമ്മൂട്ടി, സുരേഷ് ഗോപി, നിവിൻപോളി ചിത്രങ്ങൾ ഏറ്റുമുട്ടുന്നു. പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ റോഷാക്ക്, പാപ്പന്റെ മെഗാവിജയത്തിനുശേഷം എത്തുന്ന സുരേഷ‌്‌ഗോപി ചിത്രമായ മേ ഹും മൂസ, കായംകുളം കൊച്ചുണ്ണിക്കുശേഷം നിവിൻപോളിയും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന സാറ്റർഡേ നൈറ്റ് എന്നിവയ്ക്ക് പുറമെ മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനും പോരാട്ടത്തിനുണ്ട്.

കെട്ട്യോളാണെന്റെ മാലാഖയ്ക്കുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് റോഷാക്ക്. സെപ്തംബർ 22ന് റോഷാക്ക് തിയേറ്ററിൽ എത്തും. ചിത്രത്തിന്റെഫസ്റ്ര് ലുക്കും സെക്കന്റ് ലുക്കും മേക്കിംഗ് വീഡിയോയും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോസ്റ്ററും വൻ തംരംഗം തന്നെ തീർത്തു. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദുപണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മമ്മൂട്ടി കമ്പനിയുടെ മമ്മൂട്ടി നിർമ്മിക്കുന്ന ചിത്രത്തിന് സമീർ അബ്ദുൾ രചന നിർവഹിക്കുന്നു. സു​രേ​ഷ് ​ഗോ​പി​യും​ ​ജി​ബു​ ​ജേ​ക്ക​ബും​ ​ആ​ദ്യ​മായി ​ഒ​രു​മി​ക്കു​ന്ന​ ചിത്രമാണ് മേ ഹൂം മൂ​സ .ജോ​ണി​ ​ആ​ന്റ​ണി,​ ​സൈ​ജു​ ​കു​റു​പ്പ്,​ ​ഹ​രീ​ഷ് ​ക​ണാ​ര​ൻ,​ ​മേ​ജ​ർ​ ​ര​വി,​ ​മി​ഥു​ൻ​ ​ര​മേ​ശ്,​ ​ശ​ശാ​ങ്ക​ൻ​ ​മ​യ്യ​നാ​ട്,​ ​ക​ണ്ണ​ൻ​ ​സാ​ഗ​ർ,​ ​സി​ന്ധ്ര​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ര​ച​ന​:​ ​സ​ജ്ജാ​ദ്.​ ​കോ​ൺ​ഫി​ഡ​ന്റ് ​ഗ്രൂ​പ്പ്,​ ​തോ​മ​സ് ​തി​രു​വ​ല്ല​ ​ഫി​ലിം​സ് ​എ​ന്നി​വ​യു​ടെ​ ​ബാ​ന​റി​ൽ​ ​ഡോ.​ ​സി.​ജെ.​ ​റോ​യ്,​ ​തോ​മ​സ് ​തി​രു​വ​ല്ല​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ 30ന് ചിത്രം റിലീസ് ചെയ്യും.

പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ആഘോഷചിത്രമായിരിക്കും‌ 'സാറ്റർഡേ നൈറ്റ്‌' അജു വർ​ഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് ,ഗ്രേസ് ആന്റണി, സാനിയ അയ്യപ്പൻ, മാളവിക ശ്രീനാഥ്, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് മറ്ര് താരങ്ങൾ. നവീൻ ഭാസ്കറാണ് തിരക്കഥ ഒരുക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് നിർമ്മാണം.30ന് റിലീസ്.