വിജയ് സേതുപതിയുടെ വിടുതലൈ രണ്ടാം ഭാഗം പുരോഗമിക്കുന്നു

Sunday 04 September 2022 6:00 AM IST

വിജയ് സേതുപതിയും സൂരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിടുതലൈ എന്ന ചിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങും.ആദ്യ ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായി.രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം സിരുമലയിലും കൊടൈക്കനാലിലും പരിസരപ്രദേശങ്ങളിലുമായി അവസാനഘട്ടത്തിലാണ്.കോളിവുഡിൽ അടുത്ത് വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നായിരിക്കും. ഭവാനി ശ്രീ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ആർ.എസ് ഇൻഫോടെയ്ൻമെന്റ് ആന്റ് റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ എൽഡ്രെഡ് കുമാറും ഉദയനിധി സ്റ്റാലിനും ചേർന്നാണ് നിർമ്മാണം.വേൽരാജ് ഛായാഗ്രഹണംനിർവഹിക്കുന്നു. ആക്ഷൻ കൊറിയോഗ്രഫി പീറ്റർ ഹൈയ്ൻ. മാസ്‌ട്രോ ഇസൈജ്ഞാനിയാണ് സംഗീതം. പി.ആർ.ഒ - ശബരി