കേരള റോക്കി ഭായിയായി ഉണ്ണി മുകുന്ദൻ

Sunday 04 September 2022 6:07 AM IST

കോട്ടും സ്യൂട്ടും ധരിച്ച് റോക്കി ഭായ് ലുക്കിൽ ഉണ്ണി മുകുന്ദൻ. മലയാളികളുടെ റോക്കി ഭായി ആണോ എന്നാണ് ആരാധകരുടെ ചോദ്യം. ചിത്രം പങ്കുവച്ച് നിമിഷങ്ങൾക്കകം നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. കേരള റോക്കി ഭായ്, മല്ലുറോക്കി, മലയാളികളുടെ ഉണ്ണിക്കണ്ണൻ എന്നിങ്ങനെയാണ് കമന്റുകൾ. അതേസമയം ഷെഫീക്കിന്റെ സന്തോഷം ആണ് ഉണ്ണിമുകുന്ദന്റേതായി പ്രദർശനത്തിന് എത്തുന്ന ചിത്രം. മനോജ്. കെ. ജയൻ, ദിവ്യപിള്ള, ബാല, ആത്മീയ രാജൻ, ഷഹീൽ എന്നിവരാണ് മറ്റു താരങ്ങൾ. വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ്‌ലി ആണ് ചിത്രീകരണത്തിന് ഒരുങ്ങുന്ന ചിത്രം. നിർമ്മാതാവ് എന്നീ നിലയിലും ഉണ്ണി മുകുന്ദൻ തിളങ്ങുന്നു. മേപ്പടിയാൻ എന്ന ചിത്രത്തിലൂടെയാണ് നിർമ്മാതാവായി അരങ്ങേറ്രം നടത്തിയത്. ഉണ്ണി മുകുന്ദൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം .