വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കണം: സതീശൻ
Sunday 04 September 2022 1:17 AM IST
തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന പത്തനംതിട്ട സ്വദേശിയായ 12 വയസുകാരിക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ ഇടപെടണമെന്നും ചികിത്സാ ചെലവ് സർക്കാർ പൂർണമായും ഏറ്റെടുക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി.
സംസ്ഥാനത്ത് തെരുവു നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം രണ്ടു വർഷമായി വർദ്ധിക്കുകയാണ്. പേവിഷ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കാൻ വിദഗ്ദ്ധസമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് ഉറപ്പ് നൽകിയിരുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടി ഉണ്ടാകണം.