തമിഴ്നാടിന് അതിവേഗ റെയിൽ വേണം: സ്റ്റാലിൻ

Sunday 04 September 2022 1:36 AM IST

തിരുവനന്തപുരം: വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് തമിഴ്നാടിന് ഹൈ സ്‌പീഡ് റെയിൽ ഇടനാഴി ആവശ്യമാണെന്നും കേന്ദ്രം ഇത് അനുവദിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സതേൺ സോണൽ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ വേർതിരിവുകൾ കാട്ടാതെ കേന്ദ്രം തുറന്ന മനസോടെ ഇടപെടണം. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാർ തുല്യപരിഗണന നൽകണം. കൃത്യമായ ഇടവേളകളിൽ അയൽസംസ്ഥാനങ്ങൾ തമ്മിൽ ചർച്ചകൾ നടക്കണമെന്നും പ്രകൃതിവിഭവങ്ങൾ പരസ്‌പരം പങ്കുവയ്‌ക്കണമെന്നും ഇതിനായി ഒരുമയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.