യു.ഐ.ടി മണ്ണഞ്ചേരിയിൽ സീറ്റൊഴിവ്

Monday 05 September 2022 12:33 AM IST
t

ചേർത്തല: കേരള സർവകലാശാലയുടെ കീഴിലുള്ള യൂണിവേഴ്സി​റ്റി ഇൻസ്​റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി മണ്ണഞ്ചേരി ഉപ കേന്ദ്രത്തിൽ തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകളിലേക്ക് സീ​റ്റൊഴിവുണ്ട്. ബി.എ മലയാളം (മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം), ബി.കോം (ട്രാവൽ ആൻഡ് ടൂറിസം) എന്നിവയിലാണ് ഒഴിവ്. കേരള യൂണിവേഴ്സി​റ്റിയിലേക്ക് ഇതുവരെ അപേക്ഷിക്കാത്തവർക്കും അവസരമുണ്ട്. എസ്.സി/ എസ്.ടി, ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങൾക്ക് ഫീസ് ഇളവ് ലഭിക്കും. മണ്ണഞ്ചേരി പനയിൽ ജംഗ്ഷനിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത് . ഫോൺ 0477 2080211,8714316123, 9447034411.

Advertisement
Advertisement