തിയേറ്ററുകളെ പൊട്ടിച്ചിരിപ്പിച്ച 'ന്നാ താൻ കേസ് കൊട്' ഒ ടി ടിയിലേയ്ക്ക്, റിലീസ് തിയതി പ്രഖ്യാപിച്ചു

Monday 05 September 2022 4:27 PM IST

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കിയ ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.

തമിഴ്‌ താരം ഗായത്രി ശങ്കറാണ് നായിക. സൂ​പ്പ​ർ​ ​ഡീ​ല​ക്സ്,​ ​വി​ക്രം,​ ​മാ​മ​നി​ത​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​പ്ര​ശ​സ്ത​യാ​യ​ ​ഗാ​യ​ത്രി​ ​ശ​ങ്ക​ർ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ആ​ദ്യ​ ​മ​ല​യാ​ള​ ​ചി​ത്രമായിരുന്നു ഇത്. ​ബേസിൽ ജോസഫ്, ഉണ്ണിമായ പ്രസാദ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.

രാകേഷ് ഹരിദാസാണ് ഛായാഗ്രഹണം. എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവഹിച്ച ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ചുകൊണ്ട് തിയേറ്ററിൽ പ്രദർശനം ആരംഭിച്ച ചിത്രം ബോക്‌സോഫീസിൽ മികച്ച പ്രകടനം നടത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവോണ ദിനമായ സെപ്‌തംബർ എട്ടിന് ചിത്രം ഒ.ടി.ടിയിലെത്തും. ഹോട്ട്‌സ്റ്റാറാണ് സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോം.