അളവുതൂക്ക വെട്ടിപ്പ് 1.88 ലക്ഷം പിഴ.

Tuesday 06 September 2022 12:09 AM IST

കോട്ടയം . ലീഗൽ മെട്രോളജി വകുപ്പ് ഓണക്കാല പരിശോധന ശക്തമാക്കിയതോടെ അളവുതൂക്കത്തിലെ വെട്ടിപ്പിനെത്തുടർന്ന് ജില്ലയിലെ 59 സ്ഥാപനങ്ങളിൽ നിന്ന് 18,8000 രൂപ പിഴ ഈടാക്കി. കൃത്യമല്ലാത്ത രീതിയിൽ അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, പായ്ക്ക് ചെയ്ത ഉത്പന്നങ്ങളിൽ ശരിയായ വിവരങ്ങൾ രേഖപ്പെടുത്താതിരിക്കുക, വില കൂടുതലീടാക്കുക, വില തിരുത്തി വില്പന നടത്തുക, രജിസ്‌ട്രേഷൻ എടുക്കാതിരിക്കുക, അളവിൽ കുറച്ച് വില്പന നടത്തുക തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്താനാണ് പരിശോധനകൾ നടത്തിയത്.
ലീഗൽ മെട്രോളജി കൺട്രോളർ ജോൺ വി സാമുവലിന്റെ നിർദേശപ്രകാരമാണ് പരിശോധന. ഉത്രാട ദിവസം വരെ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

Advertisement
Advertisement