വനിത സംവരണം: ഹർജി 26 ന് പരിഗണിക്കും

Tuesday 06 September 2022 12:38 AM IST

ന്യൂഡൽഹി:പാർലമന്റിലും നിയമസഭകളിലും 33% സംവരണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മുഖേന സമർപ്പിച്ച ഹർജിയിൽ രാജ്യസഭ പാസ്സാക്കിയ വനിതാ സംവരണ ബിൽ ലോക സഭയിൽ വെക്കാത്ത നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്നു. വിഷയം വളരെ പ്രധാനപ്പെട്ടതാണെന്നും ഹർജിയുടെ പകർപ്പ് കേന്ദ്ര സർക്കാരിന് സമർപ്പിക്കാനും ഹർജിക്കാരോട് നിർദ്ദേശം നൽകി. സെപ്തം. 26 ന് ഹർജി പരിഗണിക്കാൻ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചു.

Advertisement
Advertisement