' ആരോഗ്യ കേരളം ' ഓണം ബോധവത്കരണ ഗാനം

Tuesday 06 September 2022 6:29 AM IST

തിരുവനന്തപുരം: ഓണക്കാലം ആരോഗ്യപൂർണമാക്കാൻ ആരോഗ്യ ബോധവത്‌കരണ വീഡിയോ ഗാനവുമായി ആരോഗ്യകേരളം. ' നല്ലോണം ആരോഗ്യത്തോടെ ' എന്ന കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കിയ പാട്ട് പാടിയിരിക്കുന്നത് പിന്നണി ഗായിക സിതാര കൃഷ്‌ണകുമാറാണ്.

സിത്താരയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പാട്ട് പുറത്തിറക്കിയത്. ആരോഗ്യകേരളം സംസ്ഥാന ബി.സി.സി വിഭാഗമാണ് ഓണപ്പാട്ട് തയ്യാറാക്കിയത്. കരുതലോടെ ഓണം ആഘോഷിക്കാമെന്ന സന്ദേശം പകർന്നുനൽകുന്ന വീഡിയോയിൽ ആരോഗ്യപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളുമാണ് അഭിനയിച്ചിട്ടുള്ളത്. ആരോഗ്യശീലങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് പാട്ടിന്റെ സന്ദേശം.

Advertisement
Advertisement