തിരുവനന്തപുരത്ത് നവവധുവിനെ നിലവിളക്കുകൊണ്ട് തലയ്‌ക്കടിച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ

Tuesday 06 September 2022 8:41 AM IST

​​​​തിരുവനന്തപുരം: വ‌ർക്കലയിൽ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു. ആലപ്പുഴ സ്വദേശി നിഖിത (26)​ യാണ് കൊല്ലപ്പെട്ടത്. വർക്കല സ്വദേശിയായ ഭർത്താവ് അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.


പുലർച്ചെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയായിരുന്നു. ഇതിനിടയിൽ അനീഷ് നിലവിളക്കുകൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു,​ വയറിന് കുത്തുകയും ചെയ്‌തു. ഗുരുതരമായി പരിക്കേറ്റ നിഖിതയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് വിദേശത്തേക്ക് പോയ ഇരുവരും പത്ത് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.

Advertisement
Advertisement