കൊവിഡ് പ്രതിരോധത്തിന് മൂക്കിൽകൂടി നൽകാവുന്ന മരുന്ന്, ഭാരത് ബയോടെക്കിന്റെ നേസൽ വാക്‌സിന് അനുമതി

Tuesday 06 September 2022 5:54 PM IST

ന്യൂഡൽഹി: ഭാരത് ബയോടെക്ക് നിർമിച്ച നേസൽ വാക്‌സിന് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ അനുമതി ലഭിച്ചു. ഇന്ത്യയിൽ ആദ്യമായാണ് കൊവിഡ് പ്രതിരോധത്തിനായി നേസൽ വാക്‌സിന് അനുമതി ലഭിക്കുന്നത്.

പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള, രണ്ട് ഡോസ് കൊവിഷീൽഡോ മറ്റേതെങ്കിലും കൊവിഡ് വാക്സിനോ സ്വീകരിച്ച വ്യക്തികൾക്കാണ് നേസൽ വാക്സിൻ നൽകുക. കഴിഞ്ഞ ജനുവരിയിൽ ഇതിന്റെ ക്ളിനിക്കൽ പരീക്ഷണത്തിന് അനുമതി ലഭിച്ചിരുന്നു. പിന്നാലെ ജൂൺ 19ന് ക്ളീനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു. 4000 പേരിലായിരുന്നു പരീക്ഷണം നടത്തിയത്.

നേസൽ വാക്സിൻ സ്വീകരിച്ചവർക്ക് ഇതുവരെ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതേത്തുടർന്നാണ് തദ്ദേശീയമായി നിർമിച്ച നേസൽ വാക്സിന് അനുമതി നൽകിയത്.

Advertisement
Advertisement