ബംഗളൂർ മുങ്ങിയത് മുൻസർക്കാരിന്റെ ദുർഭരണം മൂലമെന്ന് ബൊമ്മൈ

Wednesday 07 September 2022 5:36 AM IST

ബംഗളൂരു : മുൻ കോൺഗ്രസ് സർക്കാരിന്റെ തെറ്റായ നടപടികളാണ് ബംഗളൂരു നഗരത്തിലെ വെള്ളപ്പൊക്കത്തിന് ഇടയാക്കിയതെന്ന് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബഫർ സോണുകളിലും കായൽ തീരത്തും നിർമ്മാണത്തിന് മുൻ സർക്കാർ അനുമതി നൽകി. തടാകങ്ങൾ നിലനിർത്തുന്നതിനെ കുറിച്ച് അവർ ചിന്തിച്ചില്ല. പ്രശ്നത്തിന് വലിയൊരു കാരണമാകുന്നത് ഇത്തരം കയ്യേറ്റങ്ങളാണ്. നിരവധി കയ്യേറ്റങ്ങൾ തങ്ങൾ ഒഴിപ്പിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ തലസ്ഥാനത്തെ പല മേഖലകളും വെള്ളത്തിൽ മുങ്ങി.

90 വർഷത്തിനിടയിൽ കർണ്ണാടകത്തിൽ ഇത്തരം മഴ ഉണ്ടായിട്ടില്ല. ഏറെക്കുറെ എല്ലാ ദിവസവും തുടർച്ചയായ മഴയാണ്. റോഡുകൾ ഭാഗികമായി വെള്ളത്തിനടിയിലായതിനാൽ നിത്യ ജീവിതത്തെ സാരമായി ബാധിച്ചു. ഈ വെല്ലുവിളി അതിജീവിക്കാൻ എൻജിനീയർമാരും സംസ്ഥാന ദുരന്ത നിവാരണ സേനയും സജ്ജമാണെന്നും ബൊമ്മൈ പറഞ്ഞു.

Advertisement
Advertisement