റബർ സബ്‌സിഡി 200 രൂപയാക്കണം.

Thursday 08 September 2022 12:12 AM IST

കോട്ടയം . റബറിന് വിലയിടിവ് സംഭവിച്ച സാഹചര്യത്തിൽ സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച കിലോയ്ക്ക് 170 രൂപ ഉറപ്പാക്കുന്ന റബർ വിലസ്ഥിരതാ പദ്ധതി പ്രകാരമുള്ള തുക എത്രയും വേഗത്തിൽ കർഷകർക്ക് ലഭ്യമാക്കണമെന്നും സബ്‌സിഡി 170 രൂപയിൽ നിന്ന് 200 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കർഷകർക്ക് ബില്ലുകൾ അപ്‌ലോഡ് ചെയ്യുന്നതിന് വെബ്‌സൈറ്റ് എത്രയും വേഗം തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കേരളത്തിലെ 12 ലക്ഷത്തോളം ചെറുകിട നാമമാത്ര കരഷകരെ വിലയിടിവ് ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. റബർ വിലയിടിവ് തടയുന്നതിന് കേന്ദ്രസർക്കാർ അടിയന്തിരമായി വിപണിയിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement
Advertisement