രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

Thursday 08 September 2022 12:05 AM IST

ശ്രീനഗർ: ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഇന്നലെ സുരക്ഷാ സേനയുമായുള്ള ഏറ്രുമുട്ടലിൽ അൽക്വഇദയുടെ അനുബന്ധ സംഘടന അൻസാർ ഗസ്‌വത്ഉൾ ഹിന്ദിലെ രണ്ട് ഭീകരർ വെടിവയ്പിൽ കൊല്ലപ്പെട്ടു. നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുള്ള ഫയാസ് കുമാർ,​ ഒവൈസ് ഖാൻ എന്നിവരെയാണ് സേന വധിച്ചത്. അൻസാർ ഗസ്‌വത്ഉൾ എന്ന ഭീകര സംഘടനയിലെ അംഗങ്ങളാണ് ഇരുവരുമെന്ന് അഡീഷണൽ ജനറൽ ഒഫ് പൊലീസ് വിജയകുമാർ പറഞ്ഞു. ജൂൺ 15ന് പാദ്ഷാഹി ബാഗിൽ നടന്ന ഗ്രനേഡ് ആക്രമണത്തിലും ഇവർക്ക് പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ചയും അനന്ത്നഗർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഹി​സ്ബു​ൾ​ ​മു​ജാ​ഹി​ദീ​ൻ​ ​തീ​വ്ര​വാ​ദി​ക​ൾ​ കൊല്ലപ്പെട്ടിരുന്നു. ജി​ല്ല​യി​ലെ​ ​പോ​ഷ്ക്രീ​രി​ ​പ്ര​ദേ​ശ​ത്ത് ​ഭീ​ക​ര​രു​ടെ​ ​സാ​ന്നി​ദ്ധ്യ​മു​ണ്ടെ​ന്ന​ ​വി​വ​രം​ ​ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ​​സേ​ന​ ​​തെ​ര​ച്ചി​ൽ​ ​ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

 
Advertisement
Advertisement