ബ്രിട്ടീഷ് ഭരണകാലത്തെ ക്രൂരതകളെ തുറന്നു പറഞ്ഞ ആദ്യ ബ്രിട്ടീഷ് രാജ്ഞി: സംഭവബഹുലമായിരുന്നു എലിസബത്ത് രാജ്ഞിയുടെ ഇന്ത്യാ സന്ദർശനങ്ങൾ

Friday 09 September 2022 5:47 PM IST

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് ശേഷം 1957 ൽ ബ്രിട്ടണിൽ ഭരണത്തിൽ വന്ന ആദ്യ രാജ്ഞിയാണ് ക്വീൻ എലിസബത്ത് II. സെപ്തംബർ 8ന് 96ാം വയസിൽ സ്‌കോട്ട്‌ലൻഡിൽ ബാൽമോറൽ കൊട്ടാരത്തിൽ വച്ചായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യം.

1961, 1983, 1997 കാലഘട്ടത്തിലാണ് എലിസബത്ത് രാജ്ഞി ഇന്ത്യ സന്ദർശിക്കുന്നത്. ഇന്ത്യയുടെ സമ്പന്നതയെയും വൈവിദ്ധ്യത്തെയും ഒട്ടേറെ തവണ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

1952ൽ ഇന്ത്യയിലെത്തി രാജ്ഞിയും ഭർത്താവ് ഫിലിപ്പ് രാജകുമാരനും മുംബായ് , ചെന്നൈ, കൊൽക്കത്തയും ലോകാത്ഭുതമായ താജ്മഹലും സന്ദർശിച്ചിരുന്നു. കൂടാതെ ഡൽഹിയി രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയ്ക്ക് ആദരാ‌ഞ്ജലികളർപ്പിക്കുകയും ചെയ്തിരുന്നു.

അന്ന് പ്രസി‌ഡന്റ് ഡോ. രാജേന്ദ്ര പ്രസാദിന്റെ ക്ഷണ പ്രകാരം രാജ്ഞി റിപബ്ളിക് ദിനത്തിൽ ഇന്ത്യയിലെത്തുകയും ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. ‌ഡൽഹിയിലെ രാം ലീല മൈതാനത്തിലെ ചടങ്ങിൽ ആയിരക്കണക്കിനാളുകൾ ഉണ്ടായിരുന്നു. രോമക്കുപ്പായവും തൊപ്പിയുമാണ് രാജ്ഞി അന്ന് ധരിച്ചിരുന്നത്.

1983 ലെ കോമൺവെൽത്ത് ഹെഡ്സ് ഒഫ് ഗവൺമെന്റ് മീറ്റിങ്ങ് സമയത്ത് ഇന്ത്യ സന്ദർശിക്കാനെത്തിയപ്പോൾ മദർ തെരേസയ്ക്ക് 'ഓണററി ഓ‌ഡർ ഒഫ് മെറിറ്റ് ' രാജ്ഞി സമ്മാനിച്ചിരുന്നു. ഇന്ത്യയുടെ 50-ാം സ്വാതന്ത്രത്തിന്റെ വാർഷികത്തിലായിരുന്നു ക്വീൻ എലിസബത്തിന്റെ അവസാന ഇന്ത്യാ സന്ദർശനം. ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്തുണ്ടായ ക്രൂരതകളെയും ജാലിയൻ വാലാബാഗ് പോലുള്ള സംഭവങ്ങളെയും കുറിച്ച് ആദ്യമായാണ് ഒരു രാജ്ഞി പറഞ്ഞത്.

Advertisement
Advertisement