നാദാപുരം വളയത്ത് ബോംബേറ്; തീവ്രത അളന്നതാണോയെന്ന് സംശയമുണ്ടെന്ന് പൊലീസ്
Saturday 10 September 2022 9:58 AM IST
കോഴിക്കോട്: നാദാപുരം വളയത്ത് ഒപി മുക്കിൽ ബോംബേറ്. സ്റ്റീൽ ബോംബാണ് എറിഞ്ഞത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ആളൊഴിഞ്ഞ ഇടവഴിയിലേക്കാണ് ബോംബ് എറിഞ്ഞത്. പ്രതികൾ ബോംബിന്റെ തീവ്രത അളന്നതാണോയെന്ന് സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു.
സ്‌ഫോടനമുണ്ടായ സ്ഥലത്ത് ചെറിയൊരു കുഴി രൂപപ്പെട്ടു. വളയം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്‌ക്വാഡ് വിദഗ്ദ്ധരും പരിശോധിക്കും.