മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത് നാവികസേനയുടെ ബോട്ടിൽ നിന്ന് ? സ്ഥിരീകരിക്കാൻ ഐ എൻ എസ് ദ്രോണാചാര്യയിൽ ബാലിസ്റ്റിക്ക് പരിശോധന, തോക്ക് ഹാജരാക്കാൻ പൊലീസിന്റെ നിർദ്ദേശം
കൊച്ചി : ഫോർട്ട് കൊച്ചിയിൽ കടലിൽ വച്ച് മത്സ്യഐ,എത്തൊഴിിലാളിക്ക് വെടിയേറ്റത് നാവികസേനയുടെ വെടിവയ്പ് പരിശീലനത്തിനിടെ എന്ന് പ്രാഥമിക നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കാൻ ഐ.എൻ.എസ് ദ്രോണാചര്യയിൽ പൊലീസ് ബാലിസ്റ്റിക്ക് പരിശോധന നടത്തും. പരിശീലനത്തിന് ഉപയോഗിച്ച തോക്കുകൾ ഹാജരാക്കാനും നാവിതസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചു തോക്കുകൾ ഹാജരാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സ്ഥലം ഷൂട്ടിംഗ് റേഞ്ചിന് അഭിമുഖമായാണ്. കരയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് വെടിയേറ്റതെന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. 700 മീറ്റർ പരിധിയിൽ വരെ ജീവഹാനി സംഭവിക്കാമെന്നും പൊലീസ് വിലയിരുത്തുന്നു,
മത്സ്യബന്ധനത്തിനു പോയ 'അൽ റഹ്‌മാൻ' എന്ന ഇൻബോർഡ് വള്ളത്തിലെ തൊഴിലാളിയായ സെബാസ്റ്റ്യന് ബുധനാഴ്ച രാവിലെയാണ് കടലിൽവെച്ച് വെടിയേറ്റത്. ചെവിക്ക് താഴെയാണ് വെടിയുണ്ട ഏറ്റത്. അപകടത്തിനു ശേഷം ഇയാളെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാവികസേനയുടെ പരിശീലനത്തിന്റെ ഭാഗമായുള്ള വെടിവെപ്പിലാണ് അപകടമുണ്ടായതെന്ന് തൊഴിലാളികൾ ആരോപിച്ചിരുന്നു