കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടിക ലഭ്യമാക്കുമെന്ന് എ ഐ സി സി ,​ വിവാദം അവസാനിച്ചെന്ന് ശശി തരൂ‌ർ

Saturday 10 September 2022 10:00 PM IST

ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് വോട്ടർ പട്ടിക പരിശോധനയ്ക്ക് ലഭ്യമാക്കുമെന്ന് മധുസൂദനൻ മിസ്ത്രി വ്യക്തമാക്കി. വോട്ടർ പട്ടിക പുറത്തുവിടണമെന്ന അഞ്ച് എം.പിമാരുടെ കത്തിനാണ് തിരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദൻ മിസ്ത്രി മറുപടി നൽകിയത്. ഇതോടെ വോട്ടർ പട്ടിക വിവാദം അവസാനിപ്പിക്കുന്നതായി ശശി തരൂർ പ്രതികരിച്ചു.

വോട്ടർ പട്ടിക 20-ാം തീയതി മുതൽ എ,​ഐ.സി.സി.യിലെ തന്റെ ഓഫീസിലുണ്ടാകും എന്നും ഏത് നേതാവിനും വന്ന് പരിശോധിക്കാമെന്നും മധുസൂദൻ മിസ്ത്രി കത്ത് നൽകിയ എം.പിമാരെ അറിയിച്ചു. ഓരോ പി.സി.സിയിലെയും പട്ടിക അവിടെയും പരിശോധിക്കാവുന്നതാണെന്നും കത്തിൽ പറയുന്നു.

അതേസമയം വോട്ടർ പട്ടിക ഇപ്പോൾ പ്രസിദ്ധീക.രിക്കില്ലെന്ന് എ.ഐ.സി.സി നേതൃത്വം ആവർത്തിച്ചു. മത്സരിക്കുന്നവർക്ക് പിന്നീട് പട്ടിക പൂർണമായും നൽകുമെന്നും എ.ഐസി.സി വ്യക്തമാക്കി. ഉന്നയിച്ച വിഷയങ്ങൾക്ക് കിട്ടിയ മറുപടിയിൽ തൃപ്തനാണെന്നും അതിനാൽ വിവാദം അവസാനിപ്പിക്കുകയാണെന്നും ശശിതരൂർ ട്വീറ്റ് ചെയ്തു