പീതസാഗരം തീർത്ത് നാടെങ്ങും ഗുരുജയന്തി ആഘോഷം

Sunday 11 September 2022 12:15 AM IST
വി​വി​ധ​ ​ശ്രീ​ ​നാ​രാ​യ​ണ​ ​പ്ര​സ്ഥാ​ന​ങ്ങ​ൾ നാട്ടികയിൽ സംഘടിപ്പിച്ച ജയന്തി ആഘോഷപരിപാടിയിൽ ച​ത​യാ​ഘോ​ഷ​ ​ക​മ്മി​റ്റി​ ​പ്ര​സി​ഡ​ന്റ് ​പി.​കെ.​സു​ഭാ​ഷ്ച​ന്ദ്ര​ൻ​ ​മാ​സ്റ്റ​ർ​ ​പ​താ​ക​ ​ഉ​യ​ർത്തുന്നു.

നാ​ട്ടി​ക​യിൽ
തൃ​പ്ര​യാ​ർ​:​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ 168ാ​മ​ത് ​ജ​യ​ന്തി​ ​നാ​ട്ടി​ക​ ​ശ്രീ​നാ​രാ​യ​ണ​ ​മ​ന്ദി​രാ​ങ്ക​ണ​ത്തി​ൽ​ ​വി​വി​ധ​ ​ശ്രീ​ ​നാ​രാ​യ​ണ​ ​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​ഘോ​ഷി​ച്ചു.​ രാ​വി​ലെ​ ​ഗു​രു​പൂ​ജ​ ​ന​ട​ന്നു.​ ​ച​ത​യാ​ഘോ​ഷ​ ​ക​മ്മി​റ്റി​ ​പ്ര​സി​ഡ​ന്റ് ​പി.​കെ.​സു​ഭാ​ഷ്ച​ന്ദ്ര​ൻ​ ​മാ​സ്റ്റ​ർ​ ​പ​താ​ക​ ​ഉ​യ​ർ​ത്തി.​ ​തു​ട​ർ​ന്ന് ​നാ​ട്ടി​ക​യി​ലെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ​അ​ല​ങ്ക​രി​ച്ച​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​ഘോ​ഷ​യാ​ത്ര​ ​ന​ട​ന്നു.​ ​
സു​രേ​ഷ് ​ഇ​യ്യാ​നി,​ ​സി.​പി.​രാ​മ​കൃ​ഷ്ണ​ൻ​ ​മാ​സ്റ്റ​ർ,​ ​അ​ശോ​ക​ൻ​ ​സി.​ആ​ർ,​ ​സു​രേ​ഷ്‌​കു​മാ​ർ​ ​എ​ൻ.​എ.​പി,​ ​ശ​ശി​ധ​ര​ൻ​ ​സി.​ആ​ർ,​ ​സി.​കെ.​ഗോ​പ​കു​മാ​ർ,​ ​ദ​യാ​ന​ന്ദ​ൻ​ ​ടി.​കെ,​ ​പ്രേ​മ​ദാ​സ​ൻ​ ​പൊ​ഴേ​ക്ക​ട​വി​ൽ,​ ​സു​ന്ദ​ര​ൻ​ ​സി.​ആ​ർ,​ ​ഐ.​ആ​ർ.​സു​കു​മാ​ര​ൻ​ ​മാ​സ്റ്റ​ർ,​ ​രാ​ജ​ൻ​ ​കാ​ട്ടു​ങ്ങ​ൽ,​ ​പ്രേം​ദാ​സ് ​വേ​ളെ​ക്കാ​ട്ട് ​ഗ​ണേ​ശ​ൻ​ ​ചി​രി​യാ​ട്ട് ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.


മാ​ള യൂ​ണി​യനിൽ
മാ​ള​ ​:​ ​മാ​ള​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യൂ​ണി​യ​ൻ​ ​വ​ർ​ണ്ണാ​ഭ​മാ​യ​ ​ഘോ​ഷ​യാ​ത്ര​യോ​ടെ​ 168ാ​ ​മ​ത് ​ഗു​രു​ദേ​വ​ ​ജ​യ​ന്തി​ ​ആ​ഘോ​ഷ​ ​ച​ട​ങ്ങു​ക​ൾ​ ​ആ​രം​ഭി​ച്ചു.​ ഘോ​ഷ​യാ​ത്ര​ ​റ​വ​ന്യൂ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​ഫ്‌​ളാ​ഗ് ​ഓ​ഫ് ​ചെ​യ്തു.​ ​ഘോ​ഷ​യാ​ത്ര​യി​ൽ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​പേ​ർ​ 30​ ​ശാ​ഖ​ക​ളി​ൽ​ ​നി​ന്നാ​യി​ ​പ​ങ്കെ​ടു​ത്തു.​ ​മാ​ള​ ​പ​ഞ്ചാ​യ​ത്ത് ​ഗ്രൗ​ണ്ടി​ൽ​ ​നി​ന്നും​ ​ആ​രം​ഭി​ച്ച​ ​ഘോ​ഷ​യാ​ത്ര​ ​സ​മ്മേ​ള​ന​ ​വേ​ദി​യാ​യ​ ​മാ​ളി​യേ​ക്ക​ൽ​ ​ഗാ​ർ​ഡ​ൻ​സി​ൽ​ ​സ​മാ​പി​ച്ചു.
തു​ട​ർ​ന്ന് ​ന​ട​ന്ന​ ​പൊ​തു​സ​മ്മേ​ള​നം​ ​മാ​ള​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​സി.​ഡി.​ശ്രീ​ലാ​ലി​ന്റെ​ ​സ്വാ​ഗ​ത​ത്തോ​ടെ​ ​ആ​രം​ഭി​ച്ചു.​ ​പൊ​തു​സ​മ്മേ​ള​നം​ ​സം​സ്ഥാ​ന​ ​ക​ർ​ഷ​ക​ ​ക്ഷേ​മ​ ​ബോ​ർ​ഡ് ​ഡ​യ​റ​ക്ട​ർ​ ​കെ.​വി.​വ​സ​ന്ത​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​
മാ​ള​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​കെ.​സാ​ബു​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​
യൂ​ത്ത് ​മൂ​വ്‌​മെ​ന്റ് ​കേ​ന്ദ്ര​ ​സ​മി​തി​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​ര​ജീ​ഷ് ​മാ​രി​ക്ക​ൽ,​ ​വി.​ബി.​സ​ഹ​ദേ​വ​ൻ,​ ​കെ.​ജി​ ​അ​നി​ൽ,​ ​സു​ബ്ര​ൻ​ ​ആ​ല​മ​റ്റം,​ ​പി.​പി.​രാ​ജ​ൻ,​ ​ജ​യ​രാ​ജ് ​വാ​ക്ക​യി​ൽ,​ ​ര​തീ​ഷ് ​ശാ​ന്തി,​ ​ഇ​ന്ദി​രാ​ ​സു​ബ്ര​ഹ്മ​ണ്യ​ൻ,​ ​സി​ന്ധു​ ​കൃ​ഷ്ണാ​ന​ന്ദ്,​ ​ജി​ബീ​ഷ്,​ ​പി.​എ​സ്.​സി​റി​ൾ,​ ​ഡോ.​ഷി​ബു​ ​പ​ണ്ടാ​ല,​ ​വാ​ഴൂ​ർ​ ​വി​ജ​യ​ൻ​ ​മാ​സ്റ്റ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement