ഏത് സംഘബലത്തിന്റെ പേരിലും, ആര് വളഞ്ഞിട്ട് ആക്രമിച്ചാലും അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതുമായിരിക്കും; വിനയന് ആശംസകളുമായി ഹരീഷ് പേരടി

Monday 12 September 2022 1:06 PM IST

സിജു വിൽസണിന്റെ 'പത്തൊൻപതാം നൂറ്റാണ്ട്' മികച്ച അഭിപ്രായത്തോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വിനയൻ എന്ന സംവിധായകന്റെ ശക്തമായ തിരിച്ചുവരവുകൂടിയാണ് ഈ ചിത്രം. സിനിമയുടെ റിലീസിന് പിന്നാലെ ചലച്ചിത്ര മേഖലയിലെ നിരവധി പേരാണ് വിനയനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.

ഇപ്പോഴിതാ വിനയന് ആശംസകളുമായി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. 'ഏത് സംഘബലത്തിന്റെ പേരിലും ആര് വളഞ്ഞിട്ട് ആക്രമിച്ചാലും..അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതുമായിരിക്കും...വിനയൻ സാർ ആശംസകൾ'- എന്നാണ് വിനയന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്.

Advertisement
Advertisement