സ്വർണപാദസരം ധരിക്കുന്നത് ദോഷമാണോ? ശ്രദ്ധിച്ചില്ലെങ്കിൽ സംഭവിക്കുന്നത്

Tuesday 13 September 2022 5:35 PM IST

സ്വർണത്തിന് ലക്ഷ്‌മി ദേവിയുടെ സ്ഥാനമാണ് ഹൈന്ദവ വിശ്വാസ പ്രകാരം നൽകിയിരിക്കുന്നത്. അതിനാൽ സ്വർണം ധരിക്കുമ്പോഴും ആ പവിത്രത കാത്തു സൂക്ഷിക്കേണ്ടതായിട്ടുണ്ട്. വ്യാഴഗ്രഹത്തിന്റെ തേജസ് അടങ്ങിയിട്ടുള്ള ലോഹം കൂടിയാണ് സ്വർണം. സ്വർണപാദസരം അണിയുന്നത് ലക്ഷ്‌മി ദേവിയെ നിന്ദിക്കുന്നതിന് തുല്യമാണെന്നാണ് വിശ്വാസം പറയുന്നത്.

വെള്ളി പാദസരമാണ് കാലിൽ അണിയേണ്ടത്. വെള്ളിക്ക് ഭാഗ്യത്തെ ആകർഷിക്കാനുള്ള കഴിവുണ്ട്. വെള്ളിക്കൊലുസണിഞ്ഞ വധു വീട്ടിൽ ഭാഗ്യത്തെ ക്ഷണിച്ചു വരുത്തുമെന്നാണ് വിശ്വാസം.

സ്വർണം ധരിക്കുന്നതു കൊണ്ട് ശ്രീത്വം വർദ്ധിക്കും. വെള്ളി ആസക്തി വർദ്ധിപ്പിക്കും. തന്മൂലം അരക്ക് താഴെ ആസക്തിയും അരക്ക് മുകളിൽ ശ്രീത്വത്തിനും സ്ഥാനം ലഭിക്കുന്നു. വെള്ളി പാദസരമണിയുന്നത് ദുർദേവതാ ദോഷത്തിന് പരിഹാരമാണ്. കിലുക്കമില്ലാത്ത പാദസരങ്ങൾ അണിയരുതെന്നാണ് പഴമക്കാർ പറയുന്നത്. മുത്തുകളുടെ ശബ്‌ദം ശുഭലക്ഷണമാണ്.

Advertisement
Advertisement