മൂന്നര വയസുകാരിയെ സ്കൂൾ ബസിൽ വച്ച് പീഡിപ്പിച്ചു,​ സ്ത്രീ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

Tuesday 13 September 2022 8:53 PM IST

ഭോപ്പാൽ: മൂന്നര വയസുകാരിയെ സ്കൂൾ ബസിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബസ് ഡ്രൈവറും സംഭവം നടക്കുമ്പോൾ ബസിലുണ്ടായിരുന്ന സ്ത്രീയുമാണ് അറസ്റ്റിലായത്. ഭോപ്പാലിലാണ് സംഭവം. നഴ്സറി വിദ്യാർത്ഥിയായ കുട്ടി വീട്ടിലെത്തിയ ശേഷം ബാഗ് പരിശോധിച്ചപ്പോൾ വസ്ത്രം മാറിയിരിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് കൗൺസിലിംഗിനാായി കുട്ടിയെ വീട്ടുകാർ കൊണ്ടുപോയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. അടുത്ത ദിവസം സ്കൂളിലെത്തിയപ്പോൾ ഡ്രൈവറെ കുട്ടി തിരിച്ചറിഞ്ഞു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പീഡനവിവരം മറച്ചുവയ്ക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചിരുന്നോ എന്ന കാര്യവം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.