വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കേരള ക്ളേയ്സ് സന്ദർശിച്ചു

Tuesday 13 September 2022 9:56 PM IST

കണ്ണപുരം:കണ്ണപുരത്ത് സ്ഥാപിക്കുന്ന ഇന്റഗ്രേറ്റഡ് കോക്കനട്ട് ആന്റ് ഫ്രൂട്ട് പ്രൊസസ്സിംഗ് കോംപ്ലക്‌സ് പുരോഗതി വിലയിരുത്താൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി .എ.പി. എം മുഹമ്മദ് ഹനീഷ് ഫാക്ടറി സന്ദർശിച്ചു.കേരള സർക്കാരിന്റെ വ്യവസായ വകുപ്പിൻ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി.എൽ വൈവിദ്ധ്യവൽക്കരണത്തിന്റെ ഭാഗമായി കണ്ണപുരം യൂണിറ്റിൽ 5.7 കോടി രൂപ ചെലവിൽ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് കോക്കനട്ട് ആന്റ് ഫ്രൂട്ട് പ്രോസസിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം ഒക്ടോബർ ആദ്യവാരം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിക്കുന്നത്.

തേങ്ങാപ്പാൽ, കോക്കനട്ട് പൗഡർ വെർജ്ജിൻ കോക്കനട്ട് ഓയിൽ, ബേബി ഓയിൽ, ഹെയർ ഓയിൽ എന്നിവയാണ് ഇവിടെ നിന്നും ആദ്യ ഘട്ടം ഉൽപ്പാദിപ്പിക്കുന്നത് ഇതോടൊപ്പം പാഷൻഫ്രൂട്ട് സ്‌ക്വാഷ്, ജ്യൂസ്, ജാം, കോക്കനട്ട് വാട്ടർ ജ്യൂസ്, കോക്കനട്ട് ചിപ്‌സ് എന്നിവയും ഉണ്ടാക്കും.

നിലവിൽ സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് മാങ്ങാട്ടു പറമ്പ് ആരംഭിച്ച ഐ.ടി. ഇൻകുബേഷൻ സെന്ററിൽ 200 ലധികം പേർ ജോലി ചെയ്യുന്നുണ്ട്. അതിനെ ഐ ടി പാർക്ക് ആക്കുന്നതിനുള്ള പദ്ധതി സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്. സർക്കാരിന്റെ സജീവ പരിഗണിയിലാണെന്ന് എം.ഡി ആനക്കൈ ബാലകൃഷ്ണൻ പറഞ്ഞു.

Advertisement
Advertisement