മുപ്പത് ലക്ഷത്തോളം വിലമതിപ്പുളള മയക്കുമരുന്നുമായി നാലംഗ സംഘം

Wednesday 14 September 2022 3:59 AM IST

വർക്കല:വിപണിയിൽ മുപ്പത് ലക്ഷത്തോളം വിലമതിക്കുന്ന എം.ഡി.എം എ മയക്കുമരുന്നുമായി നാലംഗസംഘത്തെ അയിരൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. മടവൂർ കൊറായിക്കോണം കരിമ്പ് വിള അമ്പിളിമുക്ക് കുന്നിൽ വീട്ടിൽ റിയാദ് (28),നാവായിക്കുളം കൊറായിക്കോണം കരിമ്പ് വിള ചരുവിള പുത്തൻവീട്ടിൽ അർഷാദ് (26), തിരുവനന്തപുരം മുട്ടത്തറ ഗവ. ആശുപത്രിക്ക് സമീപം മാണിക്യവിളാകം പുതുവൽ ഹൗസിൽ മുഹമ്മദ് ഹനീഫ (38),പെരുമാതുറ കൊട്ടാരം തുരുത്ത് അംഗതിൽ പത്ത് വീട്ടിൽ ഷാഹിൻ (25) എന്നിവരാണ് പിടിയിലായത്.ഇടവ ബസ് സ്റ്റോപ്പിൽ വിതരണം നടത്തുന്നതിനായി നിൽക്കുമ്പോഴാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 90 ഗ്രാം എം.ഡി.എം .എ പിടിച്ചെടുത്തു. സംഘത്തിലെ മുഹമ്മദ് ഹനീഫ 2008 ലെ സത്താർ കൊലക്കേസിലും കൊലപാതക, മോഷണ കേസുകൾ ഉൾപ്പെടെ പന്ത്രണ്ടോളം കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ക്കും അഡിഷണൽ എസ്.പി എം.കെ.സുൾഫീക്കർ ,നാർക്കോട്ടിക്കൽ സെൽ ഡിവൈ.എസ്.പി രാസിത്ത് ,വർക്കല ഡിവൈ.എസ്.പി പി .നിയാസിനും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് എസ്.ഐ .ഫിറോസ് ഖാൻ, അയിരൂർ എസ്.എച്ച് .ഒ. ജയസനിൽ, എസ്.ഐ സജിത്ത്, എസ്.ഐ.സുനിൽ കുമാർ,എ.എസ്.ഐ മാരായ ബിജുകുമാർ,ദിലീപ് ,ബൈജു,സുനിൽകുമാർ,ഇതിഹാസ് ജി. നായർ ബൈജു ,എസ്.സി. പി. ഒ അനൂപ് ,സി.പി.ഒ മാരായ ഷിജു, ശിവപ്രസാദ്, വൈശാഖ്,സജീവ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.