ചട്ടമ്പിസ്വാമി ജയന്തി ആഘോഷം

Wednesday 14 September 2022 2:57 AM IST

തിരുവനന്തപുരം: ചട്ടമ്പിസ്വാമിയുടെ 169ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മണക്കാട് ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതി സംഘടിപ്പിച്ച ജയന്തി സമ്മേളനം മണക്കാട് എൻ.എസ്.എസ് കരയോഗം ഹാളിൽ മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്‌തു. മനുഷ്യ സ്നേഹമാണ് മതമെന്ന് പഠിപ്പിച്ച മഹാനാണ് ചട്ടമ്പിസ്വാമിയെന്ന് സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് അദ്ദേഹം പറഞ്ഞു.

ശ്രീവരാഹം കൗൺസിലർ എസ്. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ചട്ടമ്പി സ്വാമി സാംസ്‌കാരിക സമിതി കൺവീനർ വിജയകുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഡോ. ശ്രീവത്സൻ നമ്പൂതിരി ആമുഖ പ്രഭാഷണം നടത്തി. സാഹിത്യകാരൻ ഗോപികൃഷ്ണനെയും ഫ്ലവേഴ്സ് ടോപ്പ് സിംഗർ പരിപാടിയിൽ രണ്ടാം സമ്മാനം നേടിയ ആൻ ബെൻസനെയും മൂന്നാം സമ്മാനം നേടിയ അഷിത് കെ. അജിത്തിനെയും ചടങ്ങിൽ ആദരിച്ചു.

ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, കൗൺസിലർ മോഹനൻ, സി.പി.എം ചാല ഏരിയ കമ്മിറ്റി അംഗം അഡ്വ.സി.എസ്. സജാത്, മൂക്കംപാലമൂട് രാധാകൃഷ്ണൻ, ശ്രീകുമാർ.കെ.ഡി, ഡോ.വി.വേലായുധൻ നായർ, കെ.സദാശിവൻ നായർ, കാർട്ടൂണിസ്റ്റ് എ.സതീഷ് കുമാർ,എസ്.ആർ. കൃഷ്ണകുമാർ, പടന്നാവ് റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് നന്ദകുമാർ, പ്രവാസ് അസോസിയേഷൻ സെക്രട്ടറി പ്രേമചന്ദ്രൻ എന്നിവർ പങ്കെടുത്തു.