കൊടുങ്ങല്ലൂർ ശ്രീകുരുംബ സംഗീത നൃത്തോത്സവത്തിന് അപേക്ഷ ക്ഷണിക്കുന്നു
Wednesday 14 September 2022 12:09 AM IST
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ നവരാത്രിയോട് അനുബന്ധിച്ച് ഒക്ടോബർ 2, 3 തീയ്യതികളിൽ നടക്കുന്ന സംഗീതോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പാടാൻ ഉദ്ദേശിക്കുന്ന കീർത്തനം, ഗുരുവിന്റ പേര് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അപേക്ഷയും ഒക്ടോബർ നാലിന് നടക്കുന്ന നൃത്തോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്വന്തം മേൽവിലാസം എഴുതിയ സ്റ്റാമ്പൊട്ടിച്ച കവർ സഹിതം സെപ്തംബർ 25ന് മുമ്പായി ദേവസ്വം മാനേജർ ശ്രീദേവസ്വം, കൊടുങ്ങല്ലൂർ 680 664 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക് ഫോൺ: 9188958032.