സർക്കാർ നീക്കം അപലപനീയമെന്ന് ഹെൽത്തി ലിവിംഗ് ട്രസ്റ്റ്

Wednesday 14 September 2022 5:18 AM IST

തിരുവനന്തപുരം: അക്രമകാരികളായ നായ്‌ക്കളെ കൊല്ലാൻ ഇന്ത്യയിൽ നിയമമുണ്ടെങ്കിലും സംസ്ഥാന സർക്കാർ സുപ്രീംകോടതിയുടെ അനുമതി തേടുന്നത് അപലപനീയമാണെന്ന് ഹെൽത്തി ലിവിംഗ് ട്രസ്റ്റ് ചെയർമാൻ അഡ്വ.എം.എസ്. വേണുഗോപാൽ പറഞ്ഞു. സർക്കാർ നിലപാടിൽ ആശങ്കയറിയിച്ച് ഹെൽത്തി ലിവിംഗ് ട്രസ്റ്റ് പ്രസ്ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി പുഞ്ചക്കരി രവി, ജോയിന്റ് സെക്രട്ടറി കുട്ടപ്പൻ എന്നിവരും പങ്കെടുത്തു.