എത്ര പ്രിയപ്പെട്ടവരാണെങ്കിലും അവരുടെ ചിത്രങ്ങൾ ഒരിക്കലും വീടിന്റെ ഈ ഭാഗത്ത് വയ്ക്കരുത്

Wednesday 14 September 2022 3:54 PM IST

പലരുടെയും വീടുകളിൽ പൂർവികരുടെയോ അകാലത്തിൽ വേർപിരിഞ്ഞ് പോയവരുടെയോ ചിത്രങ്ങൾ വയ്ക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ചിത്രം വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നമ്മൾ ചെയ്യുന്ന ചെറിയ പിഴവുകൾ പോലും പിതൃദോഷത്തിന് കാരണമാകും എന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. മരിച്ചുപോയവരുടെ ചിത്രങ്ങൾ വീടുകളിൽ സ്ഥാപിക്കുമ്പോൾ പാലിക്കേണ്ട ചില നിയമങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ദിശ

മരിച്ചുപോയവരുടെ ചിത്രങ്ങൾ ഒരിക്കലും കിടപ്പുമുറി, അടുക്കള, പൂജാമുറി എന്നിവിടങ്ങളിൽ സൂക്ഷിക്കരുത്. ഇത് വീട്ടിലുള്ളവരുടെ സന്തോഷവും സമൃദ്ധിയും ഇല്ലാതാക്കുന്നു. കൂടാതെ വീട്ടിൽ വാദപ്രതിവാദങ്ങൾ, കലഹങ്ങൾ എന്നിവയ്ക്കും കാരണമാകുന്നു. പെട്ടെന്ന് കാണാൻ സാധിക്കുന്നിടത്ത് പൂർവികരുടെ ചിത്രങ്ങൾ വയ്ക്കരുതെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. ചിത്രങ്ങൾ തെക്ക് ദിശയിൽ സ്ഥാപിക്കുന്നതാണ് ഉത്തമം.

വെള്ളം

വാസ്തുശാസ്ത്രപ്രകാരം വീടിന്റെ പ്രധാന വാതിൽ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പൂര്‍വികരുടെ അനുഗ്രഹം ലഭിക്കാൻ പതിവായി രാവിലെ പ്രധാന വാതിലിന് സമീപം വെള്ളം ഒഴിക്കുക.

വിളക്ക്

പൂർവികരുടെ ദിശയായിട്ടാണ് തെക്ക് ദിശയെ കണക്കാക്കുന്നത്. അതിനാൽ തെക്ക് ദിശയിൽ പതിവായി വൈകുന്നേരം വിളക്ക് കൊളുത്തുന്നത് പിതൃദോഷം മാറാൻ സഹായിക്കുന്നു.

Advertisement
Advertisement