നഗരസഭയെ മാലിന്യമുക്തമാക്കാൻ യുവ കാസർകോട്

Wednesday 14 September 2022 11:46 PM IST

കാസർകോട് :കാസർകോട് നഗരസഭയെ ക്ലീനാക്കാൻ യുവ കാസർകോട് സജ്ജം. മാലിന്യമുക്ത നഗരസഭയെന്ന ലക്ഷ്യത്തിനായി പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ് യുവ കാസർകോട് എന്ന പേരിൽ കാസർകോട് നഗരസഭ. മാലിന്യമുക്ത നഗരസഭയെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി നിരവധി പ്രവർത്തനങ്ങളാണ് ഇതിനകം കാസർകോട് നഗരസഭ നടപ്പിലാക്കുന്നത്. ശുചിത്വ മിഷൻ, സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ഈ മാസം 17ന് ഗാർബേജ് മുക്ത നഗരം പരിപാടി നടത്തും. ഇതിന് വേണ്ടിയാണ് യുവ കാസർകോട് ടീം രൂപീകരിച്ചത്. ഖലീൽ കൊല്ലംപാടിയാണ് ടീം ക്യാപ്റ്റൻ.
എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി, യൂത്ത് ക്ലബ്ബുകൾ എന്നിവർ പരിപാടിയിൽ പങ്കാളികളാകും. 17ന് രാവിലെ എട്ടിന് കസബ കടപ്പുറത്ത് സ്വച്ഛതാ റാലി നടത്തും. തുടർന്ന് കസബ ഹാർബർ മുതൽ ചേരങ്കൈ വരെ ശുചീകരിക്കും. പകൽ നടത്തത്തിനിറങ്ങുന്നവരെയും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളാക്കും. ഗാർബേജ് മുക്ത നഗരം പരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്ന് നഗരസഭാ സെക്രട്ടറി എസ്.ബിജു പറഞ്ഞു

Advertisement
Advertisement