യൂറോപ്പിൽ സ്വന്തമായി വീടും സ്ഥലവും നേടാം,​ ലക്ഷങ്ങൾ സഹായമായി കിട്ടും,​ നിബന്ധനകൾ ഇങ്ങനെ

Wednesday 14 September 2022 11:50 PM IST

യൂറോപ്യൻ രാജ്യങ്ങളിൽ ഒരു വീട് സ്വന്തമാക്കാനുള്ള അവസരം കിട്ടിയാൽ ആരാ വേണ്ടെന്ന് വയ്ക്കുക. അത്ന് സർക്കാർ ലക്ഷങ്ങൾ സഹായമായി കൂടി നൽകിയാലോ. സംഗതി കലക്കും. ഇറ്റലിയിലെ ദ്വീപായ സാ‌‌ർഡീനിയിൽ താമസിക്കാൻ എത്തുന്നവർക്കാർ അവിടുത്തെ സർക്കാർ ലക്ഷങ്ങൾ വാഗ്ദാനം ചെയ്യുന്നത്. 12700 പൗണ്ട് വരെ (11 ലക്ഷം രൂപ)​ വരെ ഇത്തരത്തിൽ സർക്കാരിൽ നിന്ന് ലഭിക്കം. ഏകദേശം 350 കോടി രൂപ ഇത്തരം ഗ്രന്റിനായി സർക്കാർ നീക്കി വച്ചിട്ടുണ്ട്.

ഇറ്റലിയുടെ ഉൾപ്രദേശങ്ങളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനും ചെറിയ പട്ടണങ്ങളിലെ വ്യാപാരം സജീവമാക്കുന്നതിനുമായാണ് ഇത്തരമൊരു നീക്കം.

മെഡിറ്ററേനിയനിലെ രണ്ടാമത്തെ വലിയ ദ്വീപാണ് സാർഡീനിയ. .യൂറോപ്പിലെ മറ്റ് ഉൾപ്രദേശങ്ങളെ പോലെതന്നെ ജോലിക്കും പഠനത്തിനുമായി യുവതലമുറ വൻകിട നഗരങ്ങളിലേക്ക് താമസം മാറ്റിയതോടെ ഇവിടുത്തെ ജനസംഖ്യയും സാമ്പത്തിക രംഗവും ചുരുങ്ങി. ഇറ്റലിയുടെ ഗ്രാമപ്രദേശങ്ങളിലുള്ള പഴക്കം ചെന്ന വീടുകൾ വാങ്ങാനും നവീകരിക്കാനും സംരംഭങ്ങൾ ആരംഭിക്കാനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് ഗ്രാന്റുകൾ നൽകുന്നത്.

എന്നാൽ സഹായം നൽകുന്നതിന് ചില മാനദണ്ഡങ്ങൾ സർക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്. സാർഡീനിയയിൽ വീട് വാങ്ങുന്നതിനായി മാത്രമേ പണം ചെലവഴിക്കാനാകൂ . വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം മൂവായിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള പ്രദേശമാകണം. പരമാവധി 12700 പൗണ്ട് വരെ ആനുകൂല്യം നൽകുമെങ്കിലും വാങ്ങാനുദ്ദേശിക്കുന്ന വീടിന്റെ പകുതി വിലയിൽ കൂടുതൽ ഗ്രാൻഡായി ലഭിക്കില്ല. താമസം ആരംഭിച്ചു 18 മാസത്തിനകം സ്ഥിരതാമസത്തിനുള്ള ഇടമായി വീടുകൾ രജിസ്റ്റർ ചെയ്യണമെന്നതും എടുത്തു പറയുന്നു. വൻനഗരങ്ങളിൽ നിന്നുമുള്ള ധനികർ അവധികാല വസതികളായി ഇവിടെ വീടുകൾ വാങ്ങിക്കൂട്ടാതിരിക്കാൻ വേണ്ടിയാണ് ഈ നിബന്ധന.

Advertisement
Advertisement