യുവാവിനെ മർദ്ദിച്ച ആറുപേർക്കെതിരെ കേസ്

Thursday 15 September 2022 12:00 AM IST

കണ്ണൂർ: കണ്ണൂർ നഗരത്തിലെ പാറക്കണ്ടിയിൽ ബീവറേജ്സ് മദ്യവിൽപന കേന്ദ്രത്തിന് മുൻപിൽ വാഹനം പാർക്ക് ചെയ്യുന്നതിനെചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ച കേസിൽ ആറുപേർക്കെതിരെ പൊലിസ് കേസെടുത്തു. ആറ്റടപ്പ സ്വദേശി വിനീതിന്റെ (34) പരാതിയിൽ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്.
പതിനൊന്നിന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ആറംഗ സംഘം വന്ന വാഹനം വിനീതിന്റെ വാഹനത്തിന് സമീപം പാർക്ക് ചെയ്തിരുന്നു. മുൻപെ പാർക്ക് ചെയ്ത തന്റെ വാഹനമെടുക്കാൻപറ്റാത്തതിനെ തുടർന്ന് വാഹനം മാറ്റിത്തരണമെന്ന് വിനീത് ആറംഗ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു.ഇതു പിന്നീട് വാക്തർക്കത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് ആറംഗസംഘം വിനീതിനെ മർദ്ദിച്ചു കടന്ന് കളഞ്ഞുവെന്നാണ പരാതി. ഇയാളുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസാണ് കേസെടുത്തത്.

Advertisement
Advertisement