യു​ദ്ധ​ത്തി​നു​ള്ള​ ​സ​മ​യ​മ​ല്ലെ​ന്ന് ​മോ​ദി,​ എത്രയും വേഗം അവസാനിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പുടിൻ

Friday 16 September 2022 10:34 PM IST

ത​ഷ്കെ​ന്റ്:​ ​ഇ​പ്പോ​ൾ​ ​യു​ദ്ധ​ത്തി​നു​ള്ള​ ​സ​മ​യ​മ​ല്ലെ​ന്ന് ​റ​ഷ്യ​ൻ​ ​പ്ര​സി​ഡ​ന്റ് ​വ്ലാ​ഡി​മി​ർ​ ​പു​ട്ടി​നെ​ ​ഓ​ർ​മ്മി​പ്പി​ച്ച് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി.​ ​ഷാ​ങ്ഹാ​യ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​(​എ​സ്.​സി.​ഒ​)​ ​ഉ​ച്ച​കോ​ടി​യ്ക്കി​ടെ​യു​ള്ള​ ​ഉ​ഭ​ക​ക്ഷി​ ​ച​ർ​ച്ച​യ്ക്കി​ടെ​യാ​ണ് ​മോ​ദി​യു​ടെ​ ​പ​രാ​മ​ർ​ശം.​ ​ഇ​രു​വ​രു​ടെ​യും​ ​അ​വ​സാ​ന​ ​കൂ​ടി​ക്കാ​ഴ്ച​ ​സം​ബ​ന്ധി​ച്ച് ​ത​നി​ക്ക് ​വ്യ​ക്ത​മാ​യ​ ​ഓ​ർ​മ്മ​യു​ണ്ടെ​ന്ന് ​പ​റ​ഞ്ഞ​ ​പു​ട്ടി​ൻ​ ​മോ​ദി​യെ​ ​റ​ഷ്യ​യി​ലേ​ക്ക് ​ക്ഷ​ണി​ച്ചു.​ ​ഈ​സ്റ്റേ​ൺ​ ​എ​ക്ക​ണോ​മി​ക് ​ഫോ​റ​ത്തി​ലെ​ ​ഇ​ന്ത്യ​യു​ടെ​ ​പ​ങ്കാ​ളി​ത്ത​ത്തി​നും​ ​റ​ഷ്യ​ൻ​ ​വ​ള​ത്തി​ന് ​വേ​ണ്ടി​യു​ള്ള​ ​അ​ഭ്യ​ർ​ത്ഥ​ന​യ്‌​ക്കും​ ​പു​ട്ടി​ൻ​ ​ന​ന്ദി​ ​രേ​ഖ​പ്പെ​ടു​ത്തി.

'​യു​ക്രെ​യി​ൻ​ ​സം​ഘ​ർ​ഷ​ത്തി​ൽ​ ​ഇ​ന്ത്യ​യെ​ടു​ത്ത​ ​നി​ല​പാ​ടും​ ​ആ​ശ​ങ്ക​ക​ളും​ ​ത​നി​ക്ക​റി​യാ​മെ​ന്ന് ​പു​ട്ടി​ൻ​ ​പ​റ​ഞ്ഞു.​ ​ഇ​തെ​ല്ലാം​ ​എ​ത്ര​യും​ ​വേ​ഗം​ ​അ​വ​സാ​നി​ക്ക​ണ​മെ​ന്നാ​ണ് ​ആ​ഗ്ര​ഹി​ക്കു​ന്ന​ത്.​ ​ഇ​തി​നാ​യി​ ​പ​ര​മാ​വ​ധി​ ​ശ്ര​മി​ക്കും.​ ​എ​ണ്ണ,​ ​വാ​ത​കം,​ ​ആ​ണ​വ​ ​മേ​ഖ​ല​ക​ളി​ൽ​ ​സ്ഥി​ര​മാ​യി​ ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പാ​ക്കു​മെ​ന്നും​ ​പു​ട്ടി​ൻ​ ​വ്യ​ക്ത​മാ​ക്കി.

സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​ 75​-ാം​ ​വാ​ർ​ഷി​കം​ ​ആ​ഘോ​ഷി​ക്കു​ന്ന​ ​ഇ​ന്ത്യ​യ്ക്ക് ​പു​ട്ടി​ൻ​ ​ആ​ശം​സ​യ​റി​യി​ച്ചു.​ ​ഇ​ന്ത്യ​യും​ ​റ​ഷ്യ​യും​ ​ത​മ്മി​ലു​ള്ള​ ​ത​ന്ത്ര​പ​ര​മാ​യ​ ​പ​ങ്കാ​ളി​ത്തം​ ​വേ​ഗ​ത്തി​ൽ​ ​വ​ള​രു​ക​യാ​ണെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടി. നാളെ മോദിയുടെ ജന്മദിനമാണെന്ന കാര്യം റഷ്യയ്ക്ക് ഓർമ്മയുണ്ടെന്നും പുട്ടിൻ പറഞ്ഞു. റഷ്യൻ പാരമ്പര്യമനുസരിച്ച് മുൻകൂട്ടി ആശംസയറിയിക്കില്ലെങ്കിലും ഇന്ത്യയ്ക്കും മോദിക്കും ആശംസകൾ നേരുന്നതായും പുട്ടിൻ പറഞ്ഞു.

അ​തേ​സ​മ​യം​ ​ഇ​ന്ത്യ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ഒ​ഴി​പ്പാ​ക്കാ​ൻ​ ​സ​ഹാ​യി​ച്ച​തി​ന് ​പു​ട്ടി​നോ​ടും​ ​യു​ക്രെ​യി​നോ​ടും​ ​മോ​ദി​ ​ന​ന്ദി​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​യു​ക്രെ​യി​ൻ​ ​അ​ധി​നി​വേ​ശം​ ​ആ​രം​ഭി​ച്ച​തി​ന് ​ശേ​ഷം​ ​മോ​ദി​യും​ ​പു​ട്ടി​നും​ ​ന​ട​ത്തു​ന്ന​ ​ആ​ദ്യ​ ​കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്.