കോട്ടയത്ത് വീടിനുള്ളിൽ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി; മരണകാരണം വ്യക്തമല്ല

Saturday 17 September 2022 10:58 AM IST

കോട്ടയം: വീടിനുള്ളിൽ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി. മറിയപ്പള്ളി മുട്ടം സ്വദേശികളായ രാജമ്മ(85), മകൻ സുഭാഷ്(55) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ ഇരുവരുടെയും കിടപ്പുമുറികളിൽ നിന്നാണ് കണ്ടെത്തിയത്. രാജമ്മ രോഗബാധിതയായിരുന്നു.

ഇന്ന് പുലർച്ചെ രാജമ്മയുടെ ഇളയ മകൻ മധുവാണ് അമ്മയെ അനക്കമില്ലാതെ കണ്ടത്. തുടർന്ന് സുഭാഷിനെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഉടൻ തന്നെ ഇയാൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് രണ്ടുപേരും മരണപ്പെട്ടതായി കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടം ഉടൻ നടക്കും.